Get Updates
Get notified of breaking news, exclusive insights, and must-see stories!

മരുമകളും അമ്മയും തമ്മിലുള്ള സ്നേഹം കരകവിഞ്ഞൊഴുകി; പക്ഷേ അമ്മയ്ക്ക് നഷ്ടപ്പെട്ടത്...! സിനിമയെ വെല്ലും

മുംബൈ: മരുമകളെ രക്ഷിക്കാൻ അമ്മ മകനെ കഴുത്ത് ഞെരിച്ച് കൊന്നു. മുംബൈയിലെ മൻഖുർദിലാണ് സംഭവം. മദ്യപിച്ചെത്തിയ മകന്റെ പീഡനത്തിൽ നിന്നും മരുമകളെ രക്ഷിക്കാനാണ് ആമ്മ ഈ ക്രുരത കാട്ടിയത്. നദീം നയീം ആണ് കൊല്ലപ്പെട്ടത്. അമ്മ അൻവാരി ഇദ്രിസിയെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യത്തിനും മറ്റു ലഹരിയിലും അടിമപ്പെട്ട നദീം ഭാര്യയെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇതേ തുടർന്ന് അഞ്ച് മാസത്തിന് ശേഷം ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിപോകുകയും ചെയ്തിരുന്നു. മകൻ ഉപദ്രവിക്കില്ലെന്ന ഉറപ്പിൻമേൽ പിന്നീട് മരുമകളെ വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് അലഹബാദ് സ്വദേശിനിയായ യുവതിയുമായി നദീമിന്റെ വിവാഹം നടന്നത്.

അടുത്ത വീട്ടിലേക്ക് പറഞ്ഞു വിട്ടു

അടുത്ത വീട്ടിലേക്ക് പറഞ്ഞു വിട്ടു

കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ നദീം ഭാര്യയെ മർദ്ദിച്ചു. ഉടൻ തന്നെ അമ്മ മരുമകളെയും മകളെയും അടുത്ത വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു.

അമ്മയോടും ക്രൂരത

അമ്മയോടും ക്രൂരത

ഭാര്യയെ അടുത്ത വീട്ടിലേക്ക് പറഞ്ഞു വിട്ട ദേഷ്യത്തിന് മകൻ അമ്മയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

കഴുത്തിൽ ഷാൾ മുറുക്കി

കഴുത്തിൽ ഷാൾ മുറുക്കി

ക്രൂര മർദ്ദനത്തിന് ഇരയായ അമ്മ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മകനെ തള്ളിയിട്ട് കഴുത്തിൽ ഷാൾ മുറുക്കുകയായിരുന്നു.

മൃതദേഹത്തിനരിയിൽ...

മൃതദേഹത്തിനരിയിൽ...

അടുത്ത വീട്ടിലേക്ക് പോയ മരുകളും മകളും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹത്തിനരികിൽ അമ്മ അൻവാരി കരഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടത്.

അൻവാരിക്കെതിരെ കൊലക്കുറ്റം ചുമത്തി

അൻവാരിക്കെതിരെ കൊലക്കുറ്റം ചുമത്തി

സ്വയം രക്ഷയ്ക്ക് ചെയ്തതാണെങ്കിലും അൻവാരിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.

'മദർ ഇന്ത്യ'യുമായി സാമ്യം

'മദർ ഇന്ത്യ'യുമായി സാമ്യം

'മദർ ഇന്ത്യ' എന്ന ബോളിവുഡ് സിനിമയ്ക്ക് സമാനമാണ് മുംബൈയിൽ നടന്നത്. പീഡനങ്ങളിൽ നിന്ന് തന്റെ മരുമകളെ രക്ഷിക്കാൻ നദീമിനെ കൊന്നിട്ടുണ്ടെന്ന് അൻ‌സാരി കുടുബത്തോട് പറയുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+