കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎം ശരിയാക്കാനെന്ന പേരിൽ ഒടിപി ചോദിച്ചു; അതും 28 തവണ... യുവതിക്ക് നഷ്ടപെട്ട തുക കേട്ടാൽ ഞെട്ടും!

  • By Desk
Google Oneindia Malayalam News

മുംബൈ: ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പ് ഇന്ത്യയിൽ രൂക്ഷം. നാൽപ്പതുകാരിയായ വീട്ടമ്മ തട്ടിപ്പിനിരയായി. എടിഎം ബ്ലോക്കായത് ശരിയാക്കാന്‍ എടിഎം വിവരം ചോദിച്ച് വിളിച്ച വ്യക്തിക്ക് ഒടിപി നൽകിയതുമൂലം യുവതിയുടെ ലക്ഷങ്ങളാണ് നഷ്ടപ്പെട്ടത്. 28 തവണയാണ് ഒടിപി നൽകിയത്. തുടർന്ന് ഏഴ് ലക്ഷം രൂപയോളം യുവതിക്ക് നഷ്ടമായി. തന്‍സീന്‍ മുജ്ജാക്കര്‍ മൊഡാക്കാണ് വന്‍ തിട്ടിപ്പിന് ഇരയായത്.

നവിമുംബൈ സ്വദേശിനിയാണിവർ. സാങ്കേതിക തകരാര്‍ മൂലം എടിഎം ബ്ലോക്കായെന്നും ഇത് ശരിയാക്കാന്‍ എടിഎം വിവരങ്ങള്‍ ആവശ്യമുണ്ടെന്നും പറഞ്ഞ് മെയ് 17-നാണ് വീട്ടമ്മയുടെ ഫോണിലേക്ക് വിളിവന്നത്. ബാങ്ക് ജീവനക്കാരനാണെന്നായിരുന്നു വ്യക്തി പരിചയപ്പെടുത്തിയത്. അതുകൊണട് തന്നെ തൻസീൻ മടി കൂടാതെ ഒടിപി നമ്പർ നൽകുകയായിരുന്നു. 7.20 ലക്ഷം രൂപയായിരുന്നു തന്‍സീനിന് മുംബൈയിലെ ബാങ്കില്‍ സമ്പാദ്യമായുണ്ടായിരുന്നത്.

Theft

വിവിധ നമ്പറുകളിൽ നിന്ന് ഒരാഴ്ചക്കിടെ 28 പ്രാവശ്യമാണ് ഒടിപി നമ്പർ ചോദിച്ച് വിളി വന്നത്. പിന്നീടാണ് അക്കൗണ്ടടിൽ നിന്ന് 6,98,973 രൂപ നഷ്ടപ്പെട്ടത് അവർ അറിയുന്നത്. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരിയാണ്. മുംബൈ, നോയ്ഡ, ഗുരുഗ്രാം, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ നിന്നാണ് കാശ് നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

English summary
This woman could well be the epitome of naivete. A 40-year-old woman from Nerul in Navi Mumbai was cheated of nearly Rs 7 lakh after she shared her one-time passwords 28 times over one week with a fraudster who called up, masquerading as a bank official. The woman, Tasneem Mujjakkar Modak, has told the police that the concept of online banking is completely alien to her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X