Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനുമൊത്തുള്ള ജീവിതത്തിന് കുഞ്ഞ് തടസം..പിഞ്ചുകുഞ്ഞിനെ അമ്മയും കാമുകനും കൊന്ന് കുഴിച്ചുമൂടി

മുംബൈ: തങ്ങളുടെ സൈര്വ ജീവിതത്തിന് തടസ്സമായ 14 മാസം പ്രായമുളള കുഞ്ഞിനെ കൊന്ന് തള്ളിയ അമ്മയും കാമുകനും അറസ്റ്റില്‍. മുംബൈയിലെ ഭിവണ്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയായ മംമ്ത യാദവ്, കാമുകന്‍ രാകേഷ് പട്ടേല്‍, ഇയാളുടെ സുഹൃത്ത് അജിത്ത് പാസ്വാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.തന്‍റെ കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് മംമ്തയുടെ ആദ്യ ഭര്‍ത്താവ് ബീരേന്ദ്ര കുമാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

baby newborn

മൂന്ന് വര്‍ഷം മുന്‍പാണ് ബീരേന്ദ്ര കുമാറും മംമ്തയും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനിടിയല്‍ അയല്‍ക്കാരനായ രാകേഷുമായി മംമ്ത അടുപ്പത്തില്‍ ആകുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ആറ് മാസം മുന്‍പ് ഒളിച്ചോടിപോയി. ഈ സമയത്ത് കുഞ്ഞ് ബീരേന്ദ്രിനൊപ്പമായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് ബീരേന്ദ്രിന്‍റെ വീടിന് അടുത്ത് തന്നെ മംമ്തയും രാകേഷും താമസവും തുടങ്ങി.

തന്‍റെ ഭാവിക്ക് കുഞ്ഞ് തടസ്സമാകുമെന്ന് കരുതിയ മംമ്ത ഇതിനിടിയില്‍ ബീരേന്ദ്ര കുമാര്‍ വീട്ടില്‍ ഇല്ലാത്ത ദിവസം കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കാമുകന്‍റേയും സുഹൃത്തിന്‍റേയും സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ ബീരേന്ദ്ര കുമാര്‍ എല്ലാ ഇടത്തും തിരഞ്ഞു. മംമ്തയുടെ അടുത്തും അന്വേഷിച്ചിരുന്നെങ്കിലും തനിക്കറിയില്ലെന്നായിരുന്നു മംമ്തയുടെ മറുപടി. തുടര്‍ന്ന് ബീരേന്ദ്ര കുമാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകതത്തിന്‍റെ കഥ പുറം ലോകം അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+