കോളേജ്‌മേറ്റിനെ 6 മാസം ബലാത്സംഗം ചെയ്ത ഇരുപതുകാരന്‍ പിടിയില്‍
മുംബൈ: കോളേജ്‌മേറ്റിനെ ആറുമാസം ബലാത്സംഗം ചെയ്ത കേസില്‍ ഇരുപതുകാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ധാരാവി സ്വദേശിയായ നൗഷാദ് സിദ്ദിഖി ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയും ധാരാവിയില്‍ താമസിക്കുന്നവരാണ്. ആറുമാസത്തോളമായി തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയാണെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
അശ്ലീലചിത്രം പുറത്തുവിടുമെന്ന് കാട്ടിയാണ് ഇയാള്‍ ആദ്യം പെണ്‍കുട്ടിയെ സമീപിക്കുന്നത്. തനിക്ക് ലൈംഗികമായി വഴങ്ങിയില്ലെങ്കില്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഭീഷണയില്‍ ഭയന്ന പെണ്‍കുട്ടിയെ ഇയാള്‍ ആറുമാസത്തോളം തന്റെ ലൈംഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു.

ഒരുമാസം മുന്‍പ് കോളേജിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ ടെറസിന്റെ മുകളില്‍വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. കഴിഞ്ഞദിവസം പെണ്‍കുട്ടി സംഭവങ്ങള്‍ അമ്മയോടെ തുറന്നുപറഞ്ഞതോടെയാണ് ഖേര്‍വാഡി പോലീസില്‍ പരാതി നല്‍കിയതെന്ന് ഡിസിപി ധനഞ്ജയ് കുല്‍ക്കര്‍ണി പറഞ്ഞു.
പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനുശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. മറ്റു പെണ്‍കുട്ടികളെയും പ്രതി സമാനമായ രീതിയില്‍ ലൈംഗികമായി ഉപയോഗിച്ചോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ബലാത്സംഗത്തിനും ഭീഷണിപ്പെടത്തിയതിനും യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.












Click it and Unblock the Notifications