ശ്രദ്ധ മൊബൈലില്‍; യുവാവ് കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു
മുംബൈ: മൊബൈലില്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കെ യുവാവ് കെട്ടിടത്തിന്റെ മുകളില്‍നിന്നും വീണുമരിച്ചു. മുംബൈ സാന്താക്രൂസ് പരിസരത്ത് കഴിഞ്ഞദിവസമാണ് സംഭവം. മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴോ ഗെയിം കളിക്കുമ്പോഴോ അബന്ധത്തില്‍ വീണതാകാമെന്ന് പോലീസ് അറിയിച്ചു.
അഭിഷേക് ഭോസ്ലെ എന്ന യുവാവാണ് മരിച്ചതെന്ന് വക്കോല പോലീസ് പറഞ്ഞു. മംഗള്‍ മൂര്‍ത്തി കോപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരനാണ് അഭിഷേക്. രാത്രി പത്തുമണിയോടെ അമ്മയോട് ടെറസിന്റെ താക്കോല്‍ വാങ്ങി മുകളിലേക്ക് പോയിരുന്നു. ഇവിടെനിന്നും ഫോണില്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കെ താഴെവീണതാണെന്ന് പോലീസ് പറഞ്ഞു.

ചില യുവാക്കളാണ് ഇയാള്‍ താഴെ വീഴുന്നത് ശ്രദ്ധിച്ചത് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടെറസിന്റെ മുകളിലെ അരമതിലില്‍ ഇരുന്നായിരുന്നു അഭിഷേക് മൊബൈല്‍ നോക്കിക്കൊണ്ടിരുന്നത്. ആത്മഹത്യയല്ലെന്നുതന്നെയാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്ന് പോലീസ് അറിയിച്ചു.


Click it and Unblock the Notifications