കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയ്ക്ക് കൈത്താങ്ങ്: 19 നില ഫ്ലാറ്റ് സമുച്ചയം കൊവിഡ് ആശുപത്രിയാക്കാൻ വിട്ടുനൽകി വ്യവസായി

Google Oneindia Malayalam News

മുംബൈ: കൊറോണ വൈറസിനോടുള്ള പോരാട്ടം തുടരുന്നുണ്ടെങ്കിലും മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതിനെയാണ് ഒരു മനുഷ്യസ്നേഹത്തിന്റെ കഥ പുറത്തുവരുന്നത്. പുതുതായി നിർമാണം പൂർത്തിയാക്കിയ 19 നിലയുള്ള ആഡംബര ഫ്ലാറ്റ് കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാനുള്ള ആശുപത്രിയ്ക്ക് വേണ്ടി വിട്ടുനൽകിയിരിക്കുകയാണ് മുബൈ സ്വദേശിയായ വ്യവസായി. മഹാരാഷ്ട്രയിൽ മാസങ്ങളായി കൊറോണ വൈറസ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ വ്യവസായിയുടെ സഹായ ഹസ്തം.

'സുരേന്ദര്‍ മോദി', രാഹുലിന്റെ ട്വീറ്റ് ട്രെന്‍ഡിങ്; പ്രതികരിച്ച് വെട്ടിലായി ബിജെപി നേതാക്കള്‍'സുരേന്ദര്‍ മോദി', രാഹുലിന്റെ ട്വീറ്റ് ട്രെന്‍ഡിങ്; പ്രതികരിച്ച് വെട്ടിലായി ബിജെപി നേതാക്കള്‍

ഷീജി ശരൺ ഡവലപ്പേഴ്സിന്റെ ഉടമയായ മെഹുൽ സാങ് വിയാണ് കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനുള്ള സൌകര്യം ഒരുക്കുന്നതിനായി പുതിയ കെട്ടിടം വിട്ടുനൽകുന്നത്. അതേ സമയം ഫ്ലാറ്റ് വാങ്ങിയവരുടെ അനുമതി വാങ്ങിയ ശേഷമാണ് ഫ്ലാറ്റ് വിട്ടുനൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മുംബൈിലെ മാലാടിയിലെ എസ് വി റോഡിലാണ് 19 നില കെട്ടിട സമുച്ചയം സ്ഥിതി ചെയ്യുന്നത്. 130 ഫ്ലാറ്റുകളാണ് ഈ കെട്ടിടത്തിലുള്ളത്. നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി ഉടമസ്ഥർക്ക് കൈമാറാൻ തയ്യാറെടുക്കുമ്പോഴാണ് കൊറോണ വൈറസ് പ്രതിസന്ധി ബാധിക്കുന്നത്.

mumbaicorona-159

ഫ്ലാറ്റ് രോഗികളെ ചികിത്സിക്കുന്നതിനായി വിട്ടുനൽകിയതോടെ 300 കൊറോണ വൈറസ് ബാധിതരെ ഫ്ലാറ്റുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഒരു ഫ്ലാറ്റിൽ നാല് പേരെ വീതമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇന്ത്യയിൽ ഏറ്റവും അധികം കൊറോണ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയിൽ ഒറ്റ ദിവസം 3874 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1,28,205 പോസിറ്റീവ് കേസുകളാണ് ഇതുവരെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 3,559 പേർ വൈറസ് ബാധയെത്തുടർന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്. മുംബൈയിൽ മാത്രം 65,265 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

English summary
Mumbailder Hands Over 19-Storey Building For Coronavirus Facility
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X