അമ്മായിയമ്മ മരുമകളെയും അമ്മയെയും കഴുത്തറുത്തു കൊലപ്പെടുത്തി പോലീസില്‍ കീഴടങ്ങി !
മുബൈ: മരുമകളെയും അമ്മയെയും ക്രൂരമായി കൊലപ്പെടുത്തി അമ്മായി അമ്മ പോലീസില്‍ കീഴടങ്ങി.മുംബൈയിലെ നാരായണണ് നഗറിലാണ് സംഭവം. കൊല നടത്താനുപയോഗിച്ച ആയുധങ്ങളുമായി പ്രതിയായ റാഷിദ വാസനി (56) പോലീസില്‍ കീഴടങ്ങുകയായിരുന്നു.
സല്‍മ (24) ,ഷമീം ഷെയ്ക്ക് (54) എന്നിവരാണ് കൊല്ലപ്പട്ടത്. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്കി ഇരുവരുടയും കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. 45 ദിവസം പ്രായമുളള കുഞ്ഞിന്റെ അമ്മയാണ് സല്‍മ.

കുഞ്ഞിനെ നോക്കാനെത്തിയ മാതാവ്
കൊല്ലപ്പെട്ട സല്‍മയും റാഷിദയുമായി എപ്പോഴും വഴക്കു കൂടാറുണ്ടായിരുന്നു. വീട്ടില്‍ കുഞ്ഞിനെ നോക്കാനെത്തിയതായിരുന്നു സല്‍മയുടെ മാതാവ്.

മൂത്ത കുട്ടിയുടെ മുന്നില്‍ വെച്ച് അമ്മയുടെ കഴുത്തറുത്തു
റാഷിദ കൊലനടത്താന്‍ നേരത്തേ പദ്ധതിയിട്ടിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്ക് നല്കിയ ഭക്ഷണത്തില്‍ വിഷം ചേര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട ഇരുവരുടെും കഴുത്തറുത്തു കൊലനടത്തുകയും ചെയ്തു. മകന്റെ രണ്ടര വയസ്സുള്ള മൂത്ത കുട്ടിയുടെ മുന്നില്‍ വച്ചാണ് ഇവര്‍ കൃത്യം നടത്തിയത്.

പോലീസില്‍ കീഴടങ്ങി
കൊലപാതകത്തിനു ശേഷം കൃത്യം നടത്താനുപയോഗിച്ച ആയുധവുമായാണ് റാഷിദ പോലീസില്‍ കീഴടങ്ങിയത്. യുവതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

മകന്റെ കുടുംബം വീട്ടില്‍ താമസിക്കുന്നതില്‍ പരാതി
കൊലനടത്തിയതിന്റെ യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമല്ല. മകനും കുടുംബവും വീട്ടില്‍ താമസിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞിരിക്കുന്നത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications