കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുണ്ടെ ബിജെപി വിടാന്‍ തുനിഞ്ഞതെന്തിന്?

Google Oneindia Malayalam News

മുംബൈ: അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയ്ക്ക് ബി ജെ പിയോട് എതിര്‍പ്പുണ്ടായിരുന്നതായി വെളിപ്പെടുത്തി മഹാരാഷ്ട്രയിലെ പാര്‍ട്ടി നേതാവ് രംഗത്തെത്തി. പാര്‍ട്ടിയും മുണ്ടെയും അടുപ്പത്തിലായിരുന്നില്ല. ഒരിക്കല്‍ ബി ജെ പി വിടാന്‍ പോലും മുണ്ടെ തീരുമാനം എടുത്തിരുന്നത്രെ. മഹാരാഷ്ട്രയിലെ പ്രമുഖ ബി ജെ പി നേതാവായ പാണ്ഡുരംഗ് ഫുണ്ടാകറാണ് വിവാദ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്.

പാര്‍ട്ടിയില്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അദ്ദേഹത്തിന് കടുത്ത പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. പാര്‍ട്ടിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച അദ്ദേഹത്തിന് പാര്‍ട്ടിയില്‍ നിന്നും അപമാനം ഉണ്ടായി. ഇതേത്തുടര്‍ന്ന് ബി ജെ പിയില്‍ നിന്നും രാജിവെക്കാന്‍ അദ്ദേഹം തീരുമാനിച്ചു. താനാണ് ഗോപിനാഥ് മുണ്ടെയുടെ തീരുമാനത്തെ എതിര്‍ത്ത്, പാര്‍ട്ടിയില്‍ തുടരാന്‍ ആവശ്യപ്പെട്ടതെന്നും പാണ്ഡുരംഗ് പറഞ്ഞു.

gopinath-munde

രണ്ടുതവണ കോണ്‍ഗ്രസ് പാര്‍ട്ടി മുണ്ടെയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു. കേന്ദ്ര മന്ത്രിസ്ഥാനവും സംസ്ഥാന മന്ത്രിസ്ഥാനവും തരാമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മുണ്ടെയുടെ മരണത്തെക്കുറിച്ച് ആളുകളില്‍ സംശയമുണ്ട്. ഇതേക്കുറിച്ച് സി ബി ഐ അന്വേഷണം വേണം. 1974 മുതല്‍ മുണ്ടെയെ തനിക്ക് അടുത്തറിയാം. മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവായിരുന്ന പാണ്ഡുരംഗ് മുണ്ടെയുടെ ഓര്‍മകളില്‍ വികാരാധീനനായി.

കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ഗോപിനാഥ് മുണ്ടെ ദില്ലി വിമാനത്താവളത്തിന് അടുത്തുണ്ടായ കാറപടത്തിലാണ് കൊല്ലപ്പെട്ടത്. ജൂണ്‍ മൂന്ന് ബുധനാഴ്ചയായിരുന്നു രാജ്യത്തെ നടുക്കിയ അപടകം ഉണ്ടായത്. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ് ഏതാനും ദിവസങ്ങള്‍ക്കകം ഗോപിനാഥ് മുണ്ടെയെ നഷ്ടപ്പെട്ടത് ബി ജെ പിക്കും കേന്ദ്രസര്‍ക്കാരിനും കനത്ത തിരിച്ചടിയായി.

English summary
Pandurang Phundkar has said Gopinath Munde wanted to quit BJP, faced humiliation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X