മൂന്നാര്‍ കൈയ്യേറ്റം; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ദില്ലി: എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നടന്ന മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നിയമ വിരുദ്ധമാണെന്ന വിധി റദ്ദാക്കണമെന്നാവശ്യപെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. റിസോര്‍ട്ട് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യമമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയ്‌ല# ആവശ്യപ്പെട്ടു.
ചിന്നകനാലിലെ ക്ലൗഡ് നയന്‍ റിസോര്‍ട്ട് പൊളിച്ചതിന് 10 ലക്ഷം രൂപ താത്കാലിക നഷ്ടപരിഹാരം നല്‍കാനും അബാദ്, മൂന്നാര്‍ വുഡ്‌സ് റിസോര്‍ട്ട് ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുന:പരിശോധന ഹര്‍ജി കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതിയില്‍ തള്ളിയിരുന്നു.

ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമി റിസോര്‍ട്ട് ഉടമകള്‍ക്ക് വിട്ടു നല്‍കാന്‍ ഹൈക്കോടതി വിധിച്ചിരുന്നു.
പൊതു താല്‍പര്യവും പരിസ്ഥിതി സംരക്ഷണവും മുന്‍നിര്‍ത്തി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ അനുമതിയോടെയാണ് ഒഴിപ്പിക്കല്‍ നടപടിയുണ്ടായതെന്നും ഇത് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം കോടതി ശരിയായി വിലയിരുത്തിയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു.












Click it and Unblock the Notifications