പുതിയ പാര്‍ലമെന്റിലെ ചുവര്‍ ചിത്രത്തിലാകെ വിവാദം; നേപ്പാളിന് പിന്നാലെ വിശദീകരണം തേടി ബംഗ്ലാദേശും
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് ചുവര്‍ ചിത്രം അഖണ്ഡ ഭാരതത്തിന്റെ ചിഹ്നമാണെന്ന ബിജെപി മന്ത്രിയുടെ പ്രഖ്യാപനത്തില്‍ വിവാദം അവസാനിക്കുന്നില്ല. നേപ്പാളിന് പിന്നാലെ ബംഗ്ലാദേശും വിശദീകരണം തേടിയിരിക്കുകയാണ്. നയതന്ത്ര തലത്തില്‍ തന്നെ ഇന്ത്യക്കിത് വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
ബംഗ്ലാദേശില്‍ ഈ വിഷയത്തില്‍ ഉയര്‍ന്ന പ്രതിഷേധമാണ് വിദേശകാര്യ മന്ത്രി ഷഹരിയാര്‍ ആലം വിശദീകരണം തേടാന്‍ കാരണമായത്. അതേസമയം ചിത്രത്തിനോട് എതിര്‍പ്പില്ലെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ കണ്ട് ഈ വിഷയത്തില്‍ വിശദീകരണം തേടാനാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.

ചുവര്‍ ചിത്രത്തില്‍ മൗര്യരാജവംശത്തിലെ മൂന്നാമത്തെ ചക്രവര്‍ത്തിയായ അശോകന്റെ സാമ്രാജ്യം അതിന്റെ പൂര്‍ണതയില്‍ നില്‍ക്കുന്നതായി കാണിക്കുന്നുണ്ട്. പടിഞ്ഞാറ് അഫ്ഗാനിസ്ഥാന്‍ മുതല്‍ കിഴക്ക് ബംഗ്ലാദേശ് വരെ വ്യാപിച്ച് കിട്ടക്കുന്നതാണ് അശോക ചക്രവര്‍ത്തിയുടെ സാമ്രാജ്യം. കേരളവും, തമിഴ്‌നാടും ഇതില്‍ വരില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡവും, ആധുനിക ശ്രീലങ്കയും ഇവയില്‍ വരും.
പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ചുമര്‍ ചിത്രത്തെ അഖണ്ഡ ഭാരത് എന്ന് വിശേഷിപ്പിച്ചത്. ഇത് അശോക സാമ്രാജ്യത്തിന്റെ ഭൂപടമാണ്. ക്രിസ്തുവിനും 300 വര്‍ഷം മുമ്പുള്ളതാണ്. ആ സമയത്തെ ഭൂപടമാണിത്. സാംസ്‌കാരികമായ സമാനതകള്‍ ഇതിലുണ്ടാവും.
രാഷ്ട്രീയവുമായി അതിന് ബന്ധമില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.നേപ്പാളില്‍ ചുമര്‍ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. അയല്‍ രാജ്യങ്ങളുടെ പരമാധികാരത്തെ ഇന്ത്യ ബഹുമാനിക്കുന്നില്ലെന്ന വിമര്‍ശവും ഉയര്‍ന്നിരുന്നു.
ഇന്ത്യയിലുള്ള നേപ്പാളിന്റെ വിശ്വാസ്യതയെ തന്നെ ഇത് ബാധിക്കുമെന്നാണ് നേപ്പാളിലെ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയത്. പാകിസ്താന്‍ വിദേശകാര്യ വക്താവ് മുംതാസ് ബലോച്ചും അഖണ്ഡ ഭാരത പ്രഖ്യാപനത്തിനെതിരെ രംഗത്ത് വന്നു.
മറ്റ് രാജ്യങ്ങളെയും കൂട്ടിചേര്‍ത്ത് അധീശത്വം നേടാനുള്ള നടപടികളാണ് ഇത്. മതന്യൂനപക്ഷങ്ങളെ തന്നെ ഇതിലൂടെ ഇല്ലാതാക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും മുംതാസ് കുറ്റപ്പെടുത്തി.
ഏറ്റവും കൂടുതല്‍ ഹിന്ദു മതക്കാരുള്ള നേപ്പാളില്‍ നിന്നുള്ള വിമര്‍ശനം ഇന്ത്യയെ പ്രതിരോധത്തിക്കുന്നതാണ്. ഗൗതമ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി, കപില വസ്തു തുടങ്ങിയ പ്രദേശങ്ങള്‍ ചുവര്‍ ചിത്രത്തിലുണ്ട്.
മുന്‍ പ്രധാനമന്ത്രി ബാബുറാം ഭട്ടാറായി ഇന്ത്യക്കെതിരെ രംഗത്ത് വന്നു. ഈ ചിത്രം അയല്‍രാജ്യങ്ങള്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസം ഇല്ലാതാക്കും. ഇത് അനാവശ്യമായ നയതന്ത്ര തര്‍ക്കത്തിനും വഴിയൊരുക്കും.
ഈ ചുവര്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെ കുറിച്ചും, പ്രത്യാഘാതങ്ങളെ കുറിച്ചും ഇന്ത്യ വിശദീകരണമെന്നും ബാബുറാം ഭട്ടാറാം പറഞ്ഞു ഒരുകാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെയോ, പുരാത ഇന്ത്യയുടെയോ ഭാഗമായിരുന്ന പ്രദേശങ്ങളുടെ പുനരേകീകരണം എന്ന രാഷ്ട്രീയം മുന്നില്‍ കണ്ടാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications