കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''ആർത്തവത്തിൽ നിന്നും ആനയിലേക്ക് ''.... നമ്മൾ എന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തും? കുറിപ്പ്

Google Oneindia Malayalam News

അടുത്തിടെ കേരളത്തിൽ ഏറ്റവും ചർച്ചയായ വിഷയമാണ് ആർത്തവം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു ആർത്തവം അശുദ്ധിയാണോ എന്ന തരത്തിലുള്ള ചർച്ചകളും സജീവമായത്. ആർത്തവ കാലത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ മുതൽ ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് വരെ ചർച്ചയായി. കാലം മാറുന്നതിനനുസരിച്ച് രീതികളും മാറണമെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ വലിയൊരു വിഭാഗം അതിനെ എതിർത്തും രംഗത്തെത്തി.

മറ്റൊരു വിഷയത്തിലാണ് ഇപ്പോൾ കേരളത്തിൽ ചൂടുള്ള ചർച്ചകൾ നടക്കുന്നത്. തെച്ചിക്കോട്ട് രാമചന്ദ്രൻ എന്ന തലയെടുപ്പുള്ള കൊമ്പനെ തൃശൂർ പൂരത്തിന് എഴുന്നള്ളിപ്പിക്കുന്നതിനേർപ്പെടുത്തിയ വിലക്കാണ് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. സമ്പൂർണ സാക്ഷരത അവകാശപ്പെടുന്ന കേരളം പോലൊരു സംസ്ഥാനത്തെ ജനത ആർത്തവം മുതൽ ആന വരെയുള്ള വിഷയങ്ങളിൽ തമ്മിലടിക്കുന്നതിനെ വിമർശിക്കുകയാണ് മുരളി തുമ്മാരുകുടി.

 ബിജെപിയുടെ വിധിയെഴുതിയ ആദ്യ 5 ഘട്ടങ്ങൾ; 2014ൽ ലഭിച്ചതിന്റെ പകുതി മാത്രം, ഞെട്ടിക്കുന്ന കണക്ക് ബിജെപിയുടെ വിധിയെഴുതിയ ആദ്യ 5 ഘട്ടങ്ങൾ; 2014ൽ ലഭിച്ചതിന്റെ പകുതി മാത്രം, ഞെട്ടിക്കുന്ന കണക്ക്

വിമർശനം

വിമർശനം

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ആർത്തവത്തിൽ നിന്നും ആനയിലേക്ക്.. ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്. കൃത്രിമ ബുദ്ധിയുടെ വളർച്ച ലോകമെമ്പാടും മനുഷ്യ ജീവിതത്തെ മാറ്റി മറിക്കാൻ പോവുകയാണ്. ഇന്ന് ലോകത്തുള്ളതിന്റെ പകുതി തൊഴിലുകളും ഇല്ലാതാകുമെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നു. കാലാവസ്ഥ വ്യതിയാനം നമ്മുടെ ചുറ്റും എത്തിയിരിക്കുന്നു. കാറ്റായി, കാട്ടുതീ ആയി, വരൾച്ച ആയി, വെള്ളപ്പൊക്കം ആയി അത് നമുക്ക് സൂചനകളും മുന്നറിയിപ്പുകളും തരുന്നു.

 ലോകം മാറുമ്പോൾ

ലോകം മാറുമ്പോൾ

ലോകമെമ്പാടും സ്‌കൂൾ കുട്ടികൾ അവരുടെ ഭാവിക്കായി കാലാവസ്ഥ വ്യതിയാനത്തിനെതിരെ പൊരുതുന്നു. തീവ്രവാദം നമ്മുടെ പടിവാതിക്കൽ എത്തി ആളുകളെ കൊന്നൊടുക്കുന്നു. സമൂഹത്തെ വിഭജിക്കുന്നു. മിനിസ്‌ട്രി ഓഫ് ടോളറൻസും സ്‌കൂളുകളിൽ പരസ്പരം മനസ്സിലാക്കാൻ ക്ലാസുകളും ഒക്കെയായി ദുബായും സിംഗപ്പൂരും രാഷ്ട്ര നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വിപ്ലവകരമായ മാറ്റങ്ങൾ

വിപ്ലവകരമായ മാറ്റങ്ങൾ

ആരോഗ്യ രംഗത്തെ വിപ്ലവകരമായ പുരോഗതികൾ ചരിത്രത്തിൽ ആദ്യമായി അറുപത്തിയഞ്ചു കഴിഞ്ഞവരുടെ എണ്ണം അഞ്ചു വയസ്സിന് താഴെയുള്ളവരുടേതിനേക്കാൾ കൂടുതൽ ആക്കിയിരിക്കുന്നു. ഇനി വരാൻ പോകുന്നത് വയസ്സന്മാരുടെ ലോകമാണെന്ന് ലോകം തിരിച്ചറിയുന്നു.

പുരോഗതിയുടെ പാതയിൽ

പുരോഗതിയുടെ പാതയിൽ

സൗരോർജ്ജ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ എണ്ണ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥകളെ നിഷ്പ്രഭമാക്കാൻ പോകുന്നു. പുറത്തു ജോലി ചെയ്യുന്ന മലയാളികളേക്കാൾ കൂടുതൽ മറുനാട്ടുകാർ കേരളത്തിൽ ജോലിക്കെത്തുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത സാമൂഹ്യ പരിവർത്തനത്തിന്റെ പടിവാതിലിലാണ് കേരളം.

മാറാത്തത് നമ്മൾ മാത്രം

മാറാത്തത് നമ്മൾ മാത്രം

നമ്മുടെ ഇന്ത്യയിലെ ഒന്നാമത്തെ നഗരവൽക്കരണ നിരക്കിൽ കേരളം ഗ്രാമങ്ങളിൽ നിന്നൊഴിഞ്ഞ് നഗരത്തിലേക്ക് കുടിയേറുന്നു. നെൽപ്പാടം മുതൽ റബർ തോട്ടം വരെയുള്ള കൃഷിഭൂമി തരിശായി പ്രകൃതിയിലേക്ക് മടങ്ങാൻ റെഡിയാകുന്നു.
ഡ്രൈവറില്ലാത്ത ടാക്സികൾ ലോക നഗരങ്ങളിൽ ഓടാൻ തുടങ്ങുന്നു. ചൊവ്വയിലേക്ക് ആളുകളെ വിടാനും ശൂന്യാകാശത്ത് കോളനികൾ തുടങ്ങാനും ലോകം ശ്രമം തുടങ്ങുന്നു.

ആന മുതൽ ആർത്തവം വര

ആന മുതൽ ആർത്തവം വര

ഈ ലോകത്ത്, ഒരു തുരുത്തിൽ, സമ്പൂർണ്ണ സാക്ഷരതയുള്ള ഒരു ജനത ആർത്തവം മുതൽ ആന വരെയുള്ള വിഷയത്തിൽ തെരുവിലും സമൂഹ മാധ്യമത്തിലും ടി വി ചാനലിലും അടിപിടി കൂടുന്നു. മന്ത്രിമാരുടെ, കളക്ടറുടെ, പോലീസ് അധികാരികളുടെ എല്ലാം സമയം ഇത്തരം ‘പ്രശ്നങ്ങൾ' കൈകാര്യം ചെയ്യാനായി അപഹരിക്കപ്പെടുന്നു.
എന്നാണ് നമ്മൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്താൻ പോകുന്നത്. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് നമ്മൾ എന്നാണ് അറിയാൻ പോകുന്നത് ? എന്താടോ നന്നാവാത്തേ? എന്നെഴുതിയാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Muralee Thummarumkudy facebook post on thechikkott Ramachandran ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X