കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുമായി തടസ്സങ്ങളില്ലാതെ ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന നേതൃത്വം ആവശ്യമാണ്: മുരളി മനോഹര്‍ ജോഷി

  • By S Swetha
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താനും അദ്ദേഹം അസന്തുഷ്ടനാകുമോയെന്ന് ആശങ്കപ്പെടാതെ വ്യക്തമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും പാര്‍ട്ടിയില്‍ നേതാക്കള്‍ ആവശ്യമാണെന്ന് ബിജെപി മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി. ഇക്കഴിഞ്ഞ ജൂലൈയില്‍ ഹൈദരാബാദില്‍ അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി എസ് ജയ്പാല്‍ റെഡ്ഡിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ശ്രീജിത്തിന്റെ സഹോദരന്റേത് കസ്റ്റഡി മരണമല്ല; പോലീസിന് അനുകൂലമായി സിബിഐ കണ്ടെത്തൽ!ശ്രീജിത്തിന്റെ സഹോദരന്റേത് കസ്റ്റഡി മരണമല്ല; പോലീസിന് അനുകൂലമായി സിബിഐ കണ്ടെത്തൽ!

1990 കളിലെ ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചുള്ള ഒരു ഫോറത്തില്‍ റെഡ്ഡിയുമായി ഇടപഴകിയ സമയം എടുത്തുകാട്ടിക്കൊണ്ടാണ് ജോഷി ഇക്കാര്യം പറഞ്ഞത്. പ്രസക്തമായ വിഷയങ്ങളില്‍ റെഡ്ഡി തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറുണ്ടെന്നും താനുമായുള്ള ബന്ധം കണക്കിലെടുത്ത് ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും ബിജെപി മുതിര്‍ന്ന നേതാവ് പറഞ്ഞു. 'വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ഉള്‍പ്പെട്ട ഫോറം, അതില്‍ ദേശീയവും അന്തര്‍ദ്ദേശീയവുമായ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ രൂപീകരിച്ചു, അത്തരം ശ്രമങ്ങള്‍ കുറവാണ് ഇപ്പോള്‍ നടക്കുന്നത്. അവ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. അത്തരം സമ്പ്രദായങ്ങള്‍ പുനരുജ്ജീവിപ്പിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

murlimanoharjoshi

''കാഴ്ചപ്പാടുകള്‍ വ്യക്തമായി പ്രകടിപ്പിക്കുന്ന ഒരു നേതൃത്വത്തിന്റെ ആവശ്യകത ഇന്ന് ഉണ്ടെന്ന് എനിക്ക് തോന്നുന്നു, തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ യാതൊരു തടസ്സവുമില്ലാതെ, അദ്ദേഹം സന്തോഷിക്കുമെന്നോ സങ്കടപ്പെടുമെന്നോ ആലോചിക്കാതെ പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്യാവുന്ന ഒരു നേതൃത്വം ഇന്ന് ആവശ്യമാണ്. രാഷ്ട്രീയവും ദേശീയവും അന്തര്‍ദ്ദേശീയവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഫോറങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തിയായതായി ബിജെപി മുതിര്‍ന്ന നേതാവ് വ്യക്തമാക്കി. ''പാര്‍ട്ടിയുമായുള്ള ബന്ധം മാറ്റി വെച്ച് രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ ചര്‍ച്ചകള്‍ നടത്തണമെന്നും അതായിരിക്കും റെഡ്ഡിക്ക് നല്‍കാവുന്ന എറ്റവും വലിയ ആദരാഞ്ജലിയെന്നും ജോഷി കൂട്ടിച്ചേര്‍ത്തു.

English summary
Murali Manohar Joshi about BJP party leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X