യുവാവിനെ വെടിവച്ചു കൊന്ന സംഭവം സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഹരിയാന: ഹരിയാനയിലെ ഗുഡ്ഗാവില്‍ യുവാവിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ പ്രതികളുടെ വീഡിയോ പുറത്ത്. സെക്ടര്‍ അഞ്ചിലെ പെട്രോള്‍ പമ്പിലെ സിസിടിവിയാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.
ദൃശ്യത്തില്‍ നാലുപേര്‍ ബൈക്കില്‍ പെട്രോള്‍ പമ്പിലേക്ക് വരുന്നതും ഇതിലൊരാള്‍ വെടിവെക്കാനുമായി ഓടുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. എന്നാല്‍ മറ്റു രണ്ടുപേര്‍ പിന്നിട് വെടിവെക്കുന്നതായും ചിത്രത്തില്‍ തെളിഞ്ഞിട്ടുണ്ട്. നാലുപേരില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചതിനാല്‍ മുഖം വ്യക്തമല്ല.

ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. വെടിവയ്പ്പില്‍ 32 കാരനായ രാജുവാണ് കൊല്ലപ്പെട്ടത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഷോപ്പിംഗിനിറങ്ങിയതായിരുന്നു ഇയാള്‍ ഇതിനിടയിലാണ് നാലംഗ സംഘത്തി്‌ന്റെ വെടിയേറ്റു മരിച്ചത്. കൊല ആസുത്രിതമാണെന്ന് ഗുഡ്ഗാവ് പോലിസ് പറഞ്ഞു.












Click it and Unblock the Notifications