കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ സിറ്റിങ് ജഡ്ജി അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

ചണ്ഡീഗഡ്: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ സിറ്റിങ് ജഡ്ജിയെ സിബിഐ അറസ്റ്റ് ചെയ്തു. ഹരിയാണയിലെ കൈത്താലില്‍ സിവില്‍ ജഡ്ജ് ആയ രവ്‌നീത് ഗാര്‍ഗ് ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ 2013ല്‍ മരിച്ചിരുന്നു. ആത്മഹത്യയാണെന്ന് പോലീസ് എഴുതിയ കേസ് പിന്നീട് സിബിഐ അന്വേഷിച്ചാണ് തുമ്പുണ്ടാക്കിയത്.

2013 ജൂലൈയില്‍ ഗുഡ്ഗാവിലെ പോലീസ് ലൈനിലാണ് വെടിയേറ്റ നിലയില്‍ ഗീതാഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. രവ്‌നീത് അന്ന് ചീഫ് ജ്യുഡിഷല്‍ മജിസ്‌ട്രേറ്റ് ആയിരുന്നു. സ്വയം വെടിവെച്ച് ഗീതാഞ്ജലി മരിക്കുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ ബന്ധുക്കള്‍ സ്ത്രീധന പീഡനം ആരോപിച്ച് പരാതി നല്‍കുകയായിരുന്നു.

arrest

ഗീതാഞ്ജലി മരിച്ച് ഒരു മാസത്തിനുശേഷമാണ് കേസ് സിബിഐ ഏറ്റെടുത്തത്. തുടക്കത്തില്‍ രവ്‌നീതിനെതിരെയും മാതാപിതാക്കള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്താണ് സിബിഐ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ ഗീതാഞ്ജലി സ്ത്രീധന പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

2007ല്‍ ആയിരുന്നു ഗീതാഞ്ജലിയുടെയും രവ്‌നീതിന്റെയും വിവാഹം. ആദ്യത്തെത് പെണ്‍കുട്ടി ആയതുമുതല്‍ രവ്‌നീതും കുടുംബവും ഗീതാഞ്ജലിയെ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. രണ്ടാമത്തെ കുട്ടിയും പെണ്‍കുഞ്ഞ് ആയതോടെ പീഡനം വര്‍ധിക്കുകയായിരുന്നു. കൊലപാതക കുറ്റത്തിനാണ് ഇപ്പോള്‍ രവ്‌നീത് അറസ്റ്റിലായിരിക്കുന്നത്. ഒരു സിറ്റിങ് ജഡ്ജി കൊലപാതകത്തിന് അറസ്റ്റിലാകുന്നത് ഇന്ത്യയില്‍ അത്യപൂര്‍വ സംഭവമാണ്.

English summary
murder case; CBI arrests sitting Haryana judge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X