Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലപാതക കേസിൽ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ അറസ്റ്റിൽ..പിടിയിലായത് പഞ്ചാബിൽ നിന്ന്

ദില്ലി; കൊലപാതക കേസിൽ ഒളിമ്പിക് മെഡൽ ജേതാവും ഗുസ്തി താരവുമായ സുശീൽ കുമാർ അറസ്റ്റിൽ. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പഞ്ചാബിൽ നിന്നാണ് സുശീലിനെ അറസ്റ്റ് ചെയ്തത്. സുശീലിനൊപ്പം കേസിൽ പ്രതിയായ അജയ് കുമാർ എന്നയാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊപാതകവുമായി ബന്ധപ്പെട്ട് ഇരുവരും ഒളിവിലായിരുന്നു.

സുശീൽ ഹരിദ്വാറിൽ ഒരു ആശ്രമത്തിൽ ഒളിച്ച് കഴിയുകയായിരുന്നുവെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം യുപിയിൽ ടോൾ പ്ലാസയിൽ കണ്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

sushilkumarcwg2018-1521540

മെയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് ദില്ലി ഛത്രസാൽ സ്റ്റേഡിയിൽ നടന്ന അടിപിടിയ്ക്കിടെയാണ് സാഹർ കൊല്ലപ്പെട്ടത്. കേസിൽ ജാമ്യം തേടി സുശീൽ ദില്ലി കോടതിയിൽ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. മാത്രമല്ല സുശീലിനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

തുടർന്ന് പോലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. സുശീലിനെ കണ്ടെത്തുന്നവർക്ക് ഒരുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇയാൾ ഹരിദ്വാറിലും ഋഷികേശിലുമെല്ലാം ഒളിവിൽ കഴിഞ്ഞതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. പി്നനാലെയാണ് ഇ്പോഴത്തെ അറസ്റ്റ്.

Recommended Video

cmsvideo
    Actor Koottickal Jayachandran's wife in critical condition

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+