ജയില്‍ ജീവനക്കാരെ നിയന്ത്രിക്കാം; കൊലക്കേസ് കുറ്റവാളിയുടെ സോഫ്റ്റ്‌വെയര്‍ ശ്രദ്ധേയമാകുന്നു
ഗുഡ്ഗാവ്: ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചയാള്‍ ജയില്‍ വകുപ്പിന് വേണ്ടി നിര്‍മിച്ച സോഫ്റ്റ്‌വെയര്‍ ശ്രദ്ധേയമാകുന്നു. ജയിലിനുള്ളിലെ ജീവനക്കാരെ ട്രാക്ക് ചെയ്യുന്നതിനും അവരെ നിയന്ത്രിക്കുന്നതിനുമെല്ലാം സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ ആണ് ഗുഡ്ഗാവ് ഭോന്ദ്‌സി ജയില്‍ തടവുകാരനായ രോഹിത് പഗാരെ എന്നയാള്‍ നിര്‍മിച്ചിരിക്കുന്നത്.
ഗുണ്ടാത്തലവന്മാര്‍ ഉള്‍പ്പെടെ ഒട്ടേറെ കുറ്റവാളികളുള്ള ജയിലില്‍ 200ഓളം ജീവനക്കാരുണ്ട്. Staff Tracking and Accountability Management Program (STAMP) എന്ന പേരിലുള്ള സോഫ്റ്റ് വെയര്‍ വളരെ മികച്ചതാണെന്നാണ് അഭിപ്രായം. ജീവനക്കാരുടെ ഡ്യൂട്ടി റിപ്പോര്‍ട്ട് മുതല്‍ നിലവിലുള്ള ലൊക്കേഷന്‍ വരെ ഒറ്റ ക്ലിക്കില്‍ സോഫ്റ്റ് വെയറില്‍ ലഭ്യമാണ്.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി പഗാരെ ജയില്‍ തടവുകാരനാണ്. സോഫ്റ്റ്‌വെയര്‍ നിര്‍മിക്കാന്‍ 4 മാസം സമയമെടുത്തെന്ന് മുപ്പത്തിയാറുകാരനായ പഗാരെ പറഞ്ഞു. സോഫ്റ്റ് വെയര്‍ നിര്‍മിക്കുക എളുപ്പമായിരുന്നില്ല. ദിവസം 12 മണിക്കൂറോളം ജോലി ചെയ്താണ് സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചത്. പുതുതായി എന്തെങ്കിലുമൊക്കെ വ്യത്യസ്തമാക്കാണമെന്ന ആശയമാണ് സോഫ്റ്റ്‌വെയറിലെത്തിയതെന്നും പഗാരെ പറഞ്ഞു.
പഗാരെയുടെ സോഫ്റ്റ് വെയര്‍ 10-15ശതമാനം വരെ തൊഴിലാളികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സാധിച്ചെന്ന് ജയില്‍ സൂപ്രണ്ട് ഹരിന്ദര്‍ സിങ് അറിയിച്ചു. ഹരിയാനയിലെ എല്ലാ ജയിലിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications