Get Updates
Get notified of breaking news, exclusive insights, and must-see stories!

പരോളിലിറങ്ങിയ കൊലക്കേസ് പ്രതി, മകനെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു !!! കാരണം...ഷോക്കിംഗ്

ബെംഗളൂരു സ്വദേശി ശ്രീധറാണ് മകന്‍ ശ്രീ വിഷ്ണുവിനെ കൊന്ന് ആത്മഹത്യ ചെയ്തത്.

ബെംഗളൂരു: മകനെ കൊന്നശേഷം കൊലക്കേസ് പ്രതി തൂങ്ങി മരിച്ചു. ബെംഗളൂരു സ്വദേശി ശ്രീധറാണ് മകന്‍ ശ്രീ വിഷ്ണുവിനെ കൊന്ന് ആത്മഹത്യ ചെയ്തത്. കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിയ്ക്കുന്ന ശ്രീധര്‍ നാല് ദിവസത്തെ പരോളില്‍ ഇറങ്ങിയതായിരുന്നു.

മകനെ പിരിയുന്നതിനുള്ള വിഷമം കൊണ്ടാവാം ശ്രീധര്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നാല് ദിവസത്തെ പരോളില്‍

പണിമടപാട് സ്ഥാപനം നടത്തിയിരുന്ന ശ്രീധരന്‍ ഭാര്യയുടെ സഹോദരനെ കൊന്ന കേസിലാണ് ജയില്‍ ശിക്ഷ അനുഭവിയ്ക്കുന്നത്. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ശ്രീധര്‍ നാല് ദിവസത്തെ പരോളില്‍ ഇറങ്ങിയതായിരുന്നു.

മകനുമായി അടുപ്പം

ഒരു മകനും മകളുമാണ് ശ്രീധരിന്. കുട്ടികളുമായി ഇയാള്‍ വലിയ അടുപ്പത്തിലായിരുന്നെന്ന് ഭാര്യ സാവിത്രി പറയുന്നു. ജയിലില്‍ കിടക്കുമ്പോള്‍ മക്കളെ കാണാനാകുന്നില്ലല്ലോ എന്നതായിരുന്നു ശ്രീധരിന്റെ ഏറ്റവും വലിയ വിഷമം.

കയ്യബദ്ധം പറ്റിയത്

അടിപിടിയ്ക്കിടെ അറിയാതെ അളിയനെ കുത്തിയതാണെന്ന് ശ്രീധർ പറഞ്ഞിരുന്നു. പരോളില്‍ ഇറങ്ങിയത് തന്നെ മക്കളോടൊപ്പം സമയം ചെലവഴിയ്ക്കാനാണ്. തിരിച്ച് ജയിലിലേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിയ്ക്കാന്‍ വയ്യെന്നും ശ്രീധര്‍ പറഞ്ഞിരുന്നത്രേ.

കടുംകൈ

ഭാര്യ അവരുടെ വീ്ട്ടിലേക്ക് പോയപ്പോഴാണ് ശ്രീധര്‍ ഈ കടുംകൈ ചെയ്തത്. പ്രാതല്‍ കഴിയ്ക്കാന്‍ എത്താമെന്ന് പറഞ്ഞിട്ടും ഭര്‍ത്താവിനെ കാണാത്തതിനെ തുടര്‍ന്ന് സാവിത്രി അന്വേഷിച്ച് വന്നപ്പോഴാണ് ഭര്‍ത്താവിനേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

കൊലപാതകം

മകനെ തൂക്കിക്കൊന്ന ശേഷം ശ്രീധര്‍ ആത്മഹത്യ ചെയ്തതാവാമെന്ന് പോലീസ് സംശയിയ്ക്കുന്നു. മക്കളെ വിട്ട് ജയിലിലേക്ക് പോകുന്നതിന്റെ വിഷമം കൊണ്ടാവാം ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സാവിത്രി കണ്ടത്...

ഒരുപാട് നേരം കാത്തിരുന്നിട്ടും ഭർത്താവിനേയും മകനേയും കാണാത്തത് കൊണ്ടാണ് സാവിത്രി വീട്ടിലേക്ക് തിരികെ എത്തിയത്. എന്നാൽ വീടിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് അയൽവാസികൾ എത്തി വാതിൽ കുത്തിപ്പൊളിച്ചു...

സാവിത്രിയെ ആശ്വസിപ്പിക്കാൻ ആവാതെ

ആദ്യം സഹോദരെ കൊന്ന് ഭർത്താന് ജയിലിലേക്ക്... അതിന് ശേഷം കഷ്ടപ്പെട്ടാണ് രണ്ട് മക്കളേയും സാവിത്രി പഠിപ്പിച്ചിരുന്നത്. ശിക്ഷ കഴിഞ്ഞ് ഭർത്താന് പുറത്തിറങ്ങിയ ശേഷം സന്തോഷകരമായ ഒരു ജീവിതം ആഗ്രഹിച്ചിരുന്ന ഒരു സ്ത്രീയുടെ മോഹങ്ങളാണ് ഇല്ലാതെ ആയത്.

പോസ്റ്റ് മോർട്ടം

പോസ്റ്റ്മോർട്ടത്തിന് ശേഷം ശ്രീധറിന്റേയും ശ്രീവിഷ്ണുവിന്റേയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+