Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ഡോക്ടറുടെ കൊലപാതകം; ആശുപത്രി അടിച്ച് തകർത്തത് ബിജെപി, ഡിവൈഎഫ്ഐ പ്രവർത്തകർ'; ആരോപണവുമായി മമത

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ആശുപത്രി അടിച്ചു തകർത്ത സംഭവത്തിൽ പ്രതിപക്ഷത്തിനെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി. ഇന്നലെ അക്രമം നടത്തിയത് വിദ്യർത്ഥികളോ സംഘടനയുമായി ബന്ധപ്പെട്ടവരോ അല്ലെന്നും പുറത്ത് നിന്ന് എത്തിയവരാണെന്നും മമത ആരോപിച്ചു. ബിജെപി, ഡിവൈഎഫ്ഐ പ്രവർത്തകർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നും മമത കുറ്റപ്പെടുത്തി.

'ഇന്നലെ ആർജി കർ ആശുപത്രി അടിച്ചുതകർക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തത് തകർത്ത് ഈ കോലാഹലം ഉണ്ടാക്കിയവർ ആർജി കർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളല്ല, പുറത്തുനിന്നുള്ളവരാണ് അതിന് പിന്നിൽ. ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിരുന്നു. ഇതിൽ മൂന്ന് വീഡിയോകളിൽ ദേശീയ പതാകയുമായി നിൽക്കുന്നവരെ ആൾക്കൂട്ടത്തിൽ കാണാമായിരുന്നു. ഇവർ ബിജെപി പ്രവർത്തകരാണ്. ചിലർ വെള്ളയും ചുവപ്പും കൊടിപിടിച്ച് നിൽക്കുന്നവരാണ്, അവർ ഡിവൈഎഫ്ഐക്കാരും', മമത ആരോപിച്ചു.

mamta2-

പോലീസും ആക്രമിക്കപ്പെട്ടുവെന്നും മമത വിമർശിച്ചു. 'ഒരുഘട്ടത്തിലും ക്ഷമ കൈവിടാതിരുന്ന പോലീസുകാരെ ഞാൻ അഭിനന്ദിക്കുന്നു. ആരേയും അവർ വേദനിപ്പിച്ചില്ല. ഇപ്പോൾ കേസ് ഞങ്ങളുടെ കൈയ്യിൽ അല്ല, സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്. ആർക്കെങ്കിലും എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പോയി സിബിഐയോട് പറയൂ. ഞങ്ങൾക്ക് യാതൊരു എതിർപ്പും ഇല്ല', മമത പറഞ്ഞു.

അതേസമയം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മമതയുടെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ക്രമസമാധാനപാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ കുറ്റപ്പെടുത്തി. പ്രതിഷേധ സൂചകമായി വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മഹിളാ മോർച്ച മെഴുകുതിരി റാലി നടത്തുമെന്നും പാർട്ടി അറിയിച്ചു. ആശുപത്രിക്ക് സമീപം കുത്തിയിരിപ്പ് പ്രകടനം നടത്തുമെന്നും നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ ദിവസം അർധരാത്രിയോടെയായിരുന്നു ഡോക്ടർമാരുടെ സമരവേദിയിലേക്ക് ഒരു സംഘം പേർ ഇരച്ചുകയറിയത്. ഇവർ സമരവേദി അടിച്ച് തകർക്കുകയും സമരം ചെയ്ത വിദ്യാർത്ഥികളെ മർദ്ദിക്കുകയും ചെയ്തു. ആശുപത്രിയിലെ അത്യാഹിത വിങാഗം അടക്കം ഇവർ പൂർണമായി തകർത്തു.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് 9 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം പരിഷ്കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ് ബംഗാളിൽ നടന്നിരിക്കുന്നതെന്ന് ഗവർണർ സിവി ആനന്ദ ബോസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് അദ്ദേഹം പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ സന്ദർശിച്ചു. തന്റെ എല്ലാ പിന്തുണയും അദ്ദേഹം വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+