അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു!!! കൊലയ്ക്ക് പിന്നിൽ 19കാരൻ
പ്രദേശത്തെ ഒരു പള്ളി വികാരിയുടെ മകളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.
ഗാസിയാബാദ്: അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. 19 വയസ്സുള്ള യുവാവാണ് കൊല നടത്തിയത് എന്നാണ് പോലീസ് സംശയിയ്ക്കുന്നത്. പ്രദേശത്തെ ഒരു പള്ളി വികാരിയുടെ മകളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.

ഉച്ചയ്ക്ക് പെണ്‍കുട്ടി മുറ്റത്ത് കളിയ്ക്കുന്നത് ബന്ധുക്കള്‍ കണ്ടിരുന്നത്. എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം അന്വേഷിച്ച് ചെന്നപ്പോള്‍ അവിടെ കുട്ടി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് പരിസര പ്രദേശങ്ങളില്‍ എല്ലാം അന്വേഷിച്ചു. അപ്പോഴാണ് പണി നടക്കുന്ന ഒരു കെട്ടിടത്തിന് അകത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയെ ഒരാള്‍ വന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു എന്ന് കൂടെ കളിച്ചിരുന്ന കുട്ടികള്‍ പറയുന്നു. തൊട്ടടുത്ത ഗ്രാമത്തിലെ 19 വയസ്സുള്ള യുവാവ് ആണ് ഇതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.
പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്ത് കൊന്നശേഷം മൃതദേഹം കെട്ടിടത്തിന് അകത്ത് ഉപേക്ഷിത്തതാവാനാണ് സാധ്യതയെന്ന് പോലീസ് സംശയിയ്ക്കുന്നു. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ഗാസിയാബാദില്‍ നടന്നത്. സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications