കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഭ്രാന്തനായ കൊലയാളി; യോഗി ആദിത്യനാഥ് കപടവേഷധാരി, ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന!

  • By Desk
Google Oneindia Malayalam News

മുംബൈ: കഴിഞ്ഞ ദിവസമായിരുന്നു ശിവസേനയെ 'വഞ്ചകർ' മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വിശേഷിപ്പിച്ചത്. കുറേ നാളുകളായി ശിവസേന-ബിജെപി തട്ട് തട്ടിലാണ് നിലകൊള്ളുന്നത്. പലയിടത്തും ബിജെപിക്കെതികരെ ശിവസേന മത്സരിച്ചിട്ടുമുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് അതേ ഭാഷയിൽ തന്നെ മറുപടി കൊടുത്തിരിക്കുകയാണ് ശിവസേന. മുഖപത്രമായ സാംമ്നയിൽ എഴുതിയ മുഖപ്രസംഗത്തിലൂടെയാണ് വിമർശം.

ബിജെപി ഭ്രാന്തനായ കൊലാളിയാണെന്നാണ് സാമ്നയിലെ മുഖപ്രസംഗത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ വഴിയില്‍ എതിരേവരുന്ന എന്തിനേയും കുത്തിവിഴ്ത്തുന്ന ഭ്രാന്തനായ കൊലയാളിയാണ് ബിജെപിയെന്നാണ് ശിവസേന പറയുന്നത്. അതേസമയം യോഗി ആദിത്യനാഥ് കപട വേഷധാരിയാണെന്നും ശിവസേന വിമർശിക്കുന്നു.

കപടവേഷധാരിയായ യോഗി ആദിത്യനാഥ്

കപടവേഷധാരിയായ യോഗി ആദിത്യനാഥ്

മറാത്ത യോദ്ധാവ് ചത്രപതി ശിവജിയുടെ ചിത്രത്തിൽ ഹാരാർപ്പണം നടത്തുന്ന വേശയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെരിപ്പ് ഉപയോഗിച്ചതിനെതിരെയാണ് ശിവസേന പ്രതിഷേധിച്ചത്. അന്തരിച്ച എംപി ചിന്താമൻ വനഗയുടെ മകനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത് വവി ശിവസേന ബിജെപിയെ ചതിക്കുകയായിരുന്നെന്നാണ് മുഖ്യമന്ത്രി ഫ്ടനാവിസ് പറഞ്ഞിരുന്നത്.

അപ്രതീക്ഷിത നീക്കം

അപ്രതീക്ഷിത നീക്കം

മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ ശിവസേന ബിജെപിയെ ഞെട്ടിച്ചിരുന്നു. ബിജെപി എം.പിയുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനെ തന്നെ രംഗത്തിറക്കിയാണ് ശിവസേന ബിജെപിക്കെതിരെ തുറന്ന പോര് പ്രഖ്യാപിച്ചിരുന്നത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിച്ചയാളെ തന്നെയാണ് ശിവസേന സ്വന്തം പാളയത്തിലെത്തിച്ച് സ്ഥാനാര്‍ഥിയാക്കിയത്.

കുടുംബം മുഴുവൻ ശിവസേനയിൽ

കുടുംബം മുഴുവൻ ശിവസേനയിൽ

സിറ്റിങ് എംപിയും ബിജെപി നേതാവുമായ ചിന്താമണ്‍ വനഗയുടെ നിര്യാണത്തെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്‌സഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ മാസം 28നാണ് അവിടെ വോട്ടെടുപ്പ് നടക്കുന്നത്. ഇതിനുമുമ്പായി കുടുംബം മുഴുവൻ ശിവസേനയിൽ ചേരുകയായിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ഒറ്റയ്ക്ക് മത്സരിക്കാനുള്ള ശിവസേന തീരുമാനം കൂടി വന്നതോടെ കാല്‍നൂറ്റാണ്ടിലേറെയായി തുടരുന്ന മഹാരാഷ്ട്രയിലെ സഖ്യമാണ് പിളര്‍പ്പിന്റെ വക്കിലെത്തിയിരിക്കുന്നത്.

Recommended Video

cmsvideo
Karnataka Elections 2018 : ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന | Oneindia Malayalam
ഏത് വിധേനയും അധികാരം കൈക്കലാക്കുക

ഏത് വിധേനയും അധികാരം കൈക്കലാക്കുക

ഏതുവിധേനയും അധികാരം കൈക്കലാക്കുക എന്നതാണു ബിജെപിയുടെ പുതിയ നയമെന്നു ശിവസേന ഇതിനു മുമ്പ് വിമർശിച്ചിട്ടുണ്ട്. കർണാടക ഗവർണർ ബിജെപിയുടെ എളിയ പ്രവർത്തകനാണ്. ഗുജറാത്ത് മന്ത്രിസഭയിൽ 14 വർഷം ഉണ്ടായിരുന്ന അദ്ദേഹം കർണാടക ഗവർണറായതിന് ഏക കാരണം മോദിയാണെന്നും കർണാടക തിരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് ശിവസേന പ്രതികരിച്ചിരുന്നു. കോൺഗ്രസ് ഭരണകാലത്താണ് ഇതു സംഭവിച്ചതെങ്കിൽ ജനാധിപത്യധ്വംസനമെന്നും ഗവർണർ ഭരണകൂടത്തിന്റെ കളിപ്പാവയായെന്ന് വിമർശിച്ചേനെയെന്നും ശിവസേന വ്യക്തമാക്കിയിരുന്നു.

English summary
Days after Maharashtra Chief Minister Devendra Fadnavis accused the Shiv Sena of betrayal, the latter on Friday dubbed the BJP as a "mad murderer" that is "stabbing anyone coming in its way.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X