Get Updates
Get notified of breaking news, exclusive insights, and must-see stories!

കെസി വേണുഗോപാലിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം, മാറ്റാന്‍ ജി23 നിര്‍ദേശം, ഹിന്ദി അറിയുന്നയാള്‍ വേണം

ദില്ലി: കോണ്‍ഗ്രസിലെ തോല്‍വിയെ തുടര്‍ന്ന് കെസി വേണുഗോപാലിനെതിരായ പ്രതിഷേധം ശക്തമാകുന്നു. അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യം ജി23 നേതാക്കള്‍ ഉന്നയിച്ച് കഴിഞ്ഞു. കൃത്യമായ തീരുമാനമെടുക്കുന്നതില്‍ വേണുഗോപാല്‍ പരാജയമാണെന്നും, സംഘടനാ സ്ഥാനത്തേക്കുള്ള നിയമനങ്ങള്‍ അടക്കം വൈകുന്നത് വേണുഗോപാലിന്റെ കഴിവില്ലായ്മ കൊണ്ടാണെന്ന് ഇവര്‍ നേരത്തെ തന്നെ പറയുന്നത്. കോണ്‍ഗ്രസില്‍ നിന്ന് നിരവധി നേതാക്കള്‍ കൊഴിഞ്ഞുപോകുന്നതും, അത് പിടിച്ച് നിര്‍ത്താന്‍ സാധിക്കാത്തതും കെസിയുടെ പരാജയമായിട്ടാണ് വിലയിരുത്തുന്നത്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഇതിനോടകം വേണുഗോപാലിനെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു.

1

സംഘടന ജനറല്‍ സെക്രട്ടറിയായി ഉത്തരേന്ത്യന്‍ രാഷ്ട്രീയം അറിയുന്ന പരിചയ സമ്പത്തുള്ള ഒരാളെ കൊണ്ടുവരണമെന്നാണ് ജി23 നേതൃത്വത്തിന്റെ ആവശ്യം. മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ ഹൂഡ ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചു. രാഹുലിന്റെ വിശ്വസ്തനാണ് വേണുഗോപാല്‍. അദ്ദേഹം പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം വേണുഗോപാലിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന ഘടകങ്ങളില്‍ വേണുഗോപാല്‍ അത്ര പ്രിയ നേതാവല്ല. കേരളത്തില്‍ പോലും തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തിന്റെ പേരില്‍ ഗ്രൂപ്പുണ്ടായതായി ആരോപണമുണ്ടായിരുന്നു. രാജസ്ഥാനിലെ സച്ചിനും ഗെലോട്ടും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വഷളായതും കെസിയുടെ നേതൃത്വം പോരാത്തത് കൊണ്ടാണെന്നും വിലയിരുത്തപ്പെട്ടിരുന്നു.

സംസ്ഥാനങ്ങളില്‍ അട്ടിമറി നടക്കുമ്പോള്‍ അതിനെ നേരിടാന്‍ കെസി വേണുഗോപാലിന് സാധിക്കാറില്ലെന്നും നേരത്തെ പരാതിയുയര്‍ന്നതാണ്. അതേസമയം സോണിയയും രാഹുലും അദ്ദേഹത്തെ മാറ്റുന്ന കാര്യം തീരുമാനിട്ടില്ല. വേണുഗോപാല്‍ എങ്ങനെ രാഹുലിന്റെ ഗുഡ്ബുക്കില്‍ ഇടംപിടിച്ചു എന്നത് കേരളത്തിലെ നേതാക്കള്‍ക്കും അജ്ഞാതമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ജി23 നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭൂപീന്ദര്‍ ഹൂഡ രാഹുലുമായി കൂടിക്കാഴ്ച്ച നടത്തിയത്. നിലവില്‍ സംഘടന ജനറല്‍ സെക്രട്ടറിയായ വേണുഗോപാലിനെ മാറ്റണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്ര ശോഭിക്കാത്ത നേതാവാണ് വേണുഗോപാല്‍. നേതാക്കളുമായി ഇടപഴകുന്നതിനും ഇത് തടസ്സമാണ്. ഉത്തരേന്ത്യന്‍ രാഷ്ട്രീയവും ഒപ്പം ഹിന്ദിയും നന്നായി അറിയുന്ന പരിചയസമ്പന്നനായ ഒരാളെയാകണം തല്‍സ്ഥാനത്ത് നിയമിക്കേണ്ടതെന്ന് ഹൂഡ രാഹുലിനെ അറിയിച്ചിരുന്നു. ജി23 പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് ഹൂഡ രാഹുലിനെ അറിയിച്ചു. ഒപ്പം വലിയ തീരുമാനങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ എടുക്കണമെന്നും രാഹുലിനോട് അഭ്യര്‍ത്ഥിച്ചു. പ്രവര്‍ത്തന രീതിയില്‍ മാറ്റം ആവശ്യമാണെന്നും, എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നും സോണിയയുമായുള്ള സംഭാഷണത്തില്‍ ഗുലാം നബി ആസാദും ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+