കത്തിയെരിഞ്ഞ് മുർഷിദാബാദ്, പലായനം ചെയ്‌ത് ഹിന്ദുക്കൾ; എന്നിട്ടും മമത മൗനം പാലിക്കുന്നത് എന്തുകൊണ്ട്?
കൊൽക്കത്ത: വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധ ഇടങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ഇതുവരെയും അയവ് വന്നിട്ടില്ല. വഖഫ് സ്വത്തുക്കളുടെ ചൂഷണം അവസാനിപ്പിക്കുക ലക്ഷ്യമിട്ട് പാസാക്കിയ നിയമം ഇപ്പോൾ പലയിടത്തും ആഴത്തിൽ വേരൂന്നിയ തീവ്രവാദ മനോഭാവത്തെ തുറന്നുകാട്ടിയിരിക്കുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി. മതപരമായ സ്വത്ത് ഇടപാടുകളിൽ നീതിയും സുതാര്യതയും ഉറപ്പാക്കുന്നതിനുള്ള ധീരമായ നീക്കമെന്നാണ് ബിജെപി ഇതിനെ വിശേഷിപ്പിച്ചത്.
വഖഫ് ഭേദഗതി നിയമം 2025, രാജ്യത്തുടനീളമുള്ള ചില വിഭാഗങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. രാജ്യത്തെ പല നഗരങ്ങളിലും മറ്റിടങ്ങളിലും ഒക്കെ ഈ നിയമത്തിനെതിരായ പ്രതിഷേധം അരങ്ങേറിയിട്ടുണ്ട്. ബംഗാളിലെ മുർഷിദാബാദിൽ നിന്നാണ് ഏറ്റവും അസ്വസ്ഥമായ രംഗങ്ങൾ പുറത്തുവന്നത്. അവിടെ ഹിന്ദു കുടുംബങ്ങളെ ലക്ഷ്യം വച്ചും, കടകൾ കൊള്ളയടിച്ചും, വെള്ളിയാഴ്‌ച പ്രാർത്ഥനയ്ക്ക് ശേഷം ഒരു വിഭാഗം കലാപം നടത്തിയപ്പോൾ ഹിന്ദുക്കൾ പലായനത്തിന് നിർബന്ധിതരായി.

കല്ലെറിയൽ, തീവെപ്പ്, ഹിന്ദുക്കൾക്കെതിരായ തുറന്ന ഭീഷണികൾ എന്നിവ തെരുവുകളിൽ മുഴങ്ങിക്കേട്ടു. ഇതുവരെ 150 പേരുടെ അറസ്‌റ്റാണ് കേസിൽ രേഖപ്പെടുത്തിയത്. പക്ഷേ സംഘർഷം ഇപ്പോഴും പലയിടത്തും രൂക്ഷമായി തുടരുകയാണ്. ബംഗാൾ സംഘർഷത്തിൽ മൂന്നോളം പേർക്ക് ജീവൻ നഷ്‌ടമാവുകയും ചെയ്‌തിരുന്നു.
അതിനിടെ അക്രമബാധിത പ്രദേശത്ത് നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോ വലിയ രീതിയിൽ വൈറലായിട്ടുണ്ട്, അതിൽ മുഖം മറയ്ക്കാതെ ഒരാൾ ഹിന്ദുക്കളെ വിമർശിക്കുന്നത് കേൾക്കാം: "ഹിന്ദുക്കൾ നായ്ക്കളാണ്. ഞങ്ങൾ അധികാരത്തിൽ വന്നാൽ അവരെ വേണ്ട രീതിയിൽ തന്നെ പരിപാലിക്കും" വീഡിയോയിൽ നിന്ന് വ്യക്തമാവുന്നു.
തീവ്രവാദം നിയന്ത്രണാതീതമായി വളരുന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് ബിജെപി കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു. മുർഷിദാബാദിലെ അക്രമ സംഭവങ്ങളിൽ കർശന നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. സുവേന്ദു അധികാരി, സുകാന്ത മജുംദാർ, ദിലീപ് ഘോഷ് തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കൾ കടുത്ത ഭാഷയിലാണ് ഇതിനോട് പ്രതികരിച്ചത്.
തൃണമൂൽ കോൺഗ്രസും മമതയും ഇക്കാര്യത്തിൽ പ്രതിരോധത്തിലാണ്. ഇതിന് പിന്നാലെയാണ് ബിജെപി ശക്തമായ നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഹിന്ദുക്കളെ വീടുകളിൽ നിന്ന് പുറത്താക്കുമ്പോൾ തൃണമൂൽ കോൺഗ്രസ് കണ്ണടച്ചിരിക്കുകയാണെന്ന് ആരോപിച്ച ബിജെപി വിഷയം വലിയ രീതിയിൽ പ്രചാരണ ആയുധമാക്കുകയാണ്.
ദേശീയവ്യാപക പ്രതിഷേധം
മുർഷിദാബാദിലാണ് വഖഫ് പ്രതിഷേധം പരിധിവിട്ട് വലിയ അക്രമ സംഭവങ്ങളിലേക്ക് തിരിഞ്ഞതെങ്കിലും സമാനമായി രാജ്യത്ത് മറ്റിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും റാലികളും ഒക്കെ നടന്നിരുന്നു. മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത, പാറ്റ്‌ന, സിൽച്ചാർ, ലഖ്‌നൗ, തമിഴ്‌നാട്ടിലെ ഹൊസൂർ തുടങ്ങിയ നഗരങ്ങളിൽ പോലും പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് നാം സാക്ഷിയായി.
ഹൈദരാബാദിൽ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിയമം തള്ളണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ ഉയർത്തിയത്. അസമിലെ സിൽച്ചാറിൽ, ജനക്കൂട്ടം പോലീസുമായി ഏറ്റുമുട്ടിയതോടെ പ്രതിഷേധക്കാർ പ്രകടനങ്ങൾ അക്രമാസക്തമായി, സംഭവത്തിൽ 400-ലധികം പ്രക്ഷോഭകർ ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഡൽഹിയിലെ ജുമാ മസ്‌ജിദിൽ നടന്ന പ്രതിഷേധങ്ങൾ സമാധാനപരമായി തുടർന്നെങ്കിലും, ഈ പ്രതിഷേധങ്ങളിൽ പലതിലെയും ലക്ഷ്യവും മുന്നറിയിപ്പും ഒക്കെ സമാനമാണ്. രാജ്യത്ത് നടപ്പാക്കുന്ന ഏതൊരു പരിഷ്‌കാരവും തെരുവിലെ അധികാരം ഉപയോഗിച്ച് നേരിടുമെന്ന ഒരു മറഞ്ഞിരിക്കുന്ന മുന്നറിയിപ്പ് കൂടിയാണ് ഇത്.
ബിജെപിയുടെ നിലപാട്
കോൺഗ്രസ് അവശേഷിപ്പിച്ച കുഴപ്പങ്ങൾ ഒഴിവാക്കുന്നുവെന്ന് പറഞ്ഞ ബിജെപി വഖഫ് ബോർഡ് ഭരണഘടനയ്ക്ക് മുകളിലല്ലെന്നും വ്യക്തമാക്കി. വളരെക്കാലമായി, വഖഫ് സ്വത്തുക്കൾ ദുരുപയോഗം ചെയ്യുകയും പൂഴ്ത്തിവയ്ക്കുകയും ദരിദ്രരായ മുസ്ലീങ്ങളിൽ നിന്ന്, പ്രത്യേകിച്ച് പാസ്‌മണ്ട മുസ്ലീങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്‌തു. ഈ ഭേദഗതി സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്ന ഒന്നാണ്. ഒപ്പം പുരോഹിതന്മാരുടെയും ഭൂമാഫിയകളുടെയും കുത്തക തന്നെ അവർ തകർക്കുന്നു.
പ്രതിപക്ഷം നിലകൊള്ളുന്നത് വോട്ടിനായോ?
കോൺഗ്രസ്, ടിഎംസി, എഐഎംഐഎം എന്നീ പാർട്ടികൾ വഖഫ് നിയമത്തെ പാർലമെന്റിന് അകത്തും പുറത്തും ഒരുപോലെ എതിർത്തിട്ടുണ്ട്. എന്നാൽ തീവ്രവാദികളിൽ നിന്നുള്ള തുറന്ന വിദ്വേഷ പ്രസംഗങ്ങളെയും അക്രമങ്ങളെയും അപലപിക്കാൻ അവർ വിസമ്മതിക്കുന്നത് ഇക്കാര്യത്തിൽ സംശയത്തിന് ഇടയാക്കുന്നുണ്ട്.
ദേശീയ സുരക്ഷയെ പണയപ്പെടുത്തി പ്രീണന രാഷ്ട്രീയവും വോട്ട് ബാങ്ക് കളികളുമാണ് ഇവർ നടത്തുന്നതെന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമായി ബിജെപി ഉയർത്തിക്കാട്ടുന്നത് വഖഫ് നിയമത്തിലെ പ്രതിപക്ഷ നിലപാട് തന്നെയാണ്. മുസ്ലീം പ്രീണനം എന്ന ആരോപണം തന്നെയാണ് അവർ മുന്നോട്ട് വയ്ക്കുന്നത്.
ന്യൂനപക്ഷ പ്രീണനത്തിനായി മമത ബാനർജി ഹിന്ദു സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്‌തുവെന്ന് ആരോപിച്ച ബിജെപി നേതാവ് തരുൺ ചുഗ് മമത ബാനർജിയെ ആധുനിക ജിന്നയോട് ഉപമിച്ചു. മുർഷിദാബാദിൽ നടന്ന ആക്രമണ സംഭവങ്ങളിൽ മൂന്ന് പേർക്ക് ജീവൻ നഷ്‍ടമായിട്ടും വിഷയത്തിൽ മൗനം പാലിച്ചതിനെ അദ്ദേഹം അപലപിച്ചു.
ക്ഷേത്രങ്ങൾ നശിപ്പിക്കൽ, നിർബന്ധിത കുടിയേറ്റം എന്നിവയ്ക്ക് ടിഎംസിയെ കുറ്റപ്പെടുത്തി, ഹിന്ദുക്കൾക്കെതിരായ സർക്കാർ സ്പോൺസർ ചെയ്‌ത അക്രമം എന്നാണ് ബിജെപിയുടെ ഷെഹ്‌സാദ് പൂനവല്ല ഇതിനെ വിശേഷിപ്പിച്ചത്. അതിനോട് അവർ കൂട്ടിവായിക്കുന്ന സുപ്രധാന കാര്യമാവട്ടെ മമത ബാനർജിയുടെ മൗനവുമാണ്.
'ഹിന്ദുക്കൾക്കെതിരായ വിദ്വേഷ പ്രസംഗത്തെ മമത ബാനർജി എന്തുകൊണ്ട് അപലപിച്ചില്ല? അത് നിശബ്‌ദതയെ അംഗീകരിക്കുന്നതാണോ?" ബിജെപിയുടെ ബംഗാൾ ഘടകം ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെയും വിഷയത്തിൽ കൃത്യമായ നിലപാട് പ്രഖ്യാപിക്കാനോ സ്വീകരിക്കാനോ മമതയ്ക്ക് കഴിഞ്ഞില്ലെന്ന ആക്ഷേപം നിലനിൽക്കവെയാണ് പുതിയ നീക്കം.
വെറുപ്പിനും വിദ്വേഷത്തിനും ഇടയിൽ പതറാതെ ഉറച്ചുനിന്ന് ബിജെപി
പലവിധ സമ്മർദ്ദങ്ങൾക്കിടയിലും മോദി സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. വഖഫ് ഭേദഗതി നിയമം പിൻവലിക്കുന്നില്ല. പകരം, ക്രമസമാധാനം, മതപരമായ അഴിമതി തുടച്ചുനീക്കൽ, സാധാരണ പൗരന്മാരെ സംരക്ഷിക്കൽ എന്നിവയിലാണ് പുതിയ നിയമം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് ബിജെപി പറയുന്നത്.
പ്രത്യേകിച്ച് പ്രതിപക്ഷം ദയനീയമായി പരാജയപ്പെട്ട ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ ഈ നിയമം വലിയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നാണ് ബിജെപി പറയുന്നത്. പ്രതിപക്ഷ പാർട്ടികൾ വഖഫ് നിയമത്തെ എതിർക്കുന്നത് തുടരുമ്പോൾ അതിനെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും ജനകീയമാക്കാനുമുള്ള ശ്രമത്തിലാണ് കേന്ദ്രം.
ഭേദഗതി ചെയ്‌ത വഖഫ് നിയമനിർമ്മാണത്തിന്റെ ഗുണപരമായ സ്വാധീനത്തെയും നേട്ടങ്ങളെയും കുറിച്ച് മുസ്ലീം സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ 20 മുതൽ മെയ് 5 വരെ ബിജെപി 'വഖഫ് പരിഷ്‌കരണ ബോധവൽക്കരണ കാമ്പയിൻ' ആരംഭിച്ചിരിക്കുകയാണ്. ഇതിലൂടെ നിയമത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ നീക്കമെന്നാണ് ബിജെപിയുടെയും കേന്ദ്രത്തിന്റെയും കണക്കുകൂട്ടൽ.
വഖഫ് നിയമത്തിൽ ബിജെപി പിന്നോട്ട് പോകുന്നില്ലെന്ന് തന്നെയാണ് അതിലൂടെ വ്യക്തമാവുന്നത്. ഡൽഹിയിൽ നിന്ന് മുർഷിദാബാദിലേക്കുള്ള സന്ദേശവും അത് വെളിപ്പെടുത്തുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിന് ഇടയിലും കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ബില്ലിന്റെ ഗുണങ്ങൾ ബോധ്യപ്പെടുത്താൻ ബിജെപി ഒരുങ്ങുകയാണ്.
ബംഗാളിലാവട്ടെ ജനസംഖ്യയുടെ 30 ശതമാനത്തോളം വരുന്ന മുസ്ലീം വിഭാഗത്തിനെ ഒപ്പം നിർത്താനാണ് തൃണമൂൽ സർക്കാർ ശ്രമിക്കുന്നത്. അവരുടെ വോട്ട് ബാങ്കിലെ ഏറ്റവും വലിയ ഭാഗമാണ് മുസ്ലീം വിഭാഗം എന്നതാണ് ഇതിന്റെ പ്രധാന കാരണം. ഈ സാഹചര്യത്തിൽ മമത നേരത്തെ വഖഫ് ബിൽ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ മുർഷിദാബാദ് സംഘർഷം വന്ന ശേഷം എന്തുകൊണ്ടാണ് മമത മൗനം പാലിക്കുന്നത് എന്ന ചോദ്യമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications