കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഷറഫ് പറഞ്ഞത് ശരി! കശ്മീർ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ്; ഭീഷണിയുമായി ബിജെപി

  • By Desk
Google Oneindia Malayalam News

ദില്ലി: കശ്മീർ വിഷയത്തിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സൈഫുദിൻ സോസിന്റെ പരാമർശം വിവാദത്തിലേക്ക്. കശ്മീരിലെ ജനങ്ങൾക്ക് പാകിസ്ഥാനിലേക്ക് ലയിക്കണ്ട. പക്ഷെ അവരുടെ എപ്പോഴത്തെയും ആവശ്യം സ്വാതന്ത്ര്യമായ നിലനിൽപ്പാണെന്ന പാകിസ്ഥാൻ മുൻ പ്രസിഡന്റ് മുഷറഫിന്റെ പ്രസ്താവന ശരിയാണെന്നും ഇൗ വാക്കുകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നുമാണ് സൈഫുദിൻ പറയുന്നത്.

കശ്മീർ: പോരാട്ടകഥയുടെയും ചരിത്രത്തിന്റെയും മിന്നലൊളി' എന്ന തൻരെ പുസ്തകം അടുത്തയാഴ്ച പ്രസിദ്ധികരിക്കാനിരിക്കെയാണ് സോസിന്റെ വിവാദ പരാമർശം. കശ്മീർ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവാദവെളിപ്പെടുത്തലുകളും പ്രസ്താവനയും പുതിയ പുസ്തകത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.

മുഷറഫ് പറഞ്ഞത്

മുഷറഫ് പറഞ്ഞത്

മുഷറഫ് പറഞ്ഞത് ശരിയാണ് കശ്മീരിലെ ജനങ്ങളുടെ പരമപ്രധാനമായ ആവശ്യവും ആഗ്രഹവും സ്വാതന്ത്ര‌്യമാണ്. പാകിസ്ഥാനുമായി ലയിക്കാൻ അവർ ആഗ്രഹിക്കുന്നില്ല.പക്ഷെ ഇന്ത്യയിൽ തുടരുവാനും ആഗ്രഹമില്ല. സ്വതന്ത്ര്യമായ നിലനിൽപ്പാണ് താഴ്വരയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. പത്ത് വർഷം മുമ്പുള്ള മുഷറഫിന്റെ ഇൗ നിരീക്ഷണം വളരെ ശരിയായിരുന്നു ഇന്നും അത് സത്യമായി തുടരുകയാണെന്നും സോസ് പറഞ്ഞു. എന്നാൽ ഒരിക്കലും സാധ്യമാകാത്ത ഒരു ആവശ്യമാണതെന്ന് തനിക്കറിയാമെന്നും സോസ് വാർത്താ എജൻസിയായ എഎൻെഎയോട് പറഞ്ഞു. മറ്റ് പാർട്ടികളുമായി സംസാരിക്കുന്നതിന് മുമ്പ് കേന്ദ്രസർക്കാർ ഹൂറിയത്ത് കോൺഫറൻസുമായി ചർച്ച നടത്തണമെന്നും ഉടൻ പുറത്താനിറങ്ങുന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം പറയുന്നുണ്ട്. കേന്ദ്രസർക്കാരുകൾ തുടർന്നുവന്ന നയങ്ങൾ കശ്മീരിനെ ഇന്ത്യയിൽ നിന്നും അകറ്റാൻ മാത്രമാണ് ഇടയാക്കിയത്. സർക്കാരുകൾ സ്ഥായിയായ ഒരു പരിഹാരം കാണാൻ പരാജയപ്പെട്ടെന്നും സോസ് പറയുന്നു.

പ്രതിഷേധം

മുതിർന്ന കോൺഗ്രസ് നേതാവായ സൈഫുദിൻ സോസിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്. സോസിന്റെ പ്രസ്താവന രാജ്യവിരുദ്ധമാണെന്നും അദ്ദേഹത്തെ പാകിസ്ഥാനിലേക്ക് നാടുകടത്തുകയാണ് വേണ്ടതെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. തന്റെ മകളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയപ്പോൾ കേന്ദ്രസഹായം തേടിയ ആളാണ് സൈഫുദ്ദിൻ സോസെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

ഇന്ത്യ വിടണം

പാകിസ്ഥാനോടാണ് കൂറെങ്കിൽ മുഷറഫിന്റെ സേവകനായി പാകിസ്ഥാനിലേക്ക് പൊയ്ക്കൊള്ളാനാണ് ശിവസേന വക്താവ് മനീഷ കയാണ്ഡെ പറ‍ഞ്ഞത്. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കൂടെയാണ് കോൺഗ്രസെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു.

 കോൺഗ്രസിന്റെ പ്രതികരണം

കോൺഗ്രസിന്റെ പ്രതികരണം

സ്വതന്ത്ര്യ കശ്മീർ എന്നത് തങ്ങളുടെ നിലപാടല്ലെന്നാണ് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചത്. അനാവശ്യ വിവാദങ്ങൾ ഉണ്ടാ ക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചു. കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്നു സൈഫുദിൻ സോസ്. അതേസമയം തീവ്രവാദികളെക്കാൾ ജനങ്ങളെകൊലപ്പെടുത്തുന്നത് സൈന്യമാണെന്ന് ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിലും കോൺഗ്രസ് നേതൃത്വം പുലിവാല് പിടിച്ചിരിക്കുകയാണ് .

English summary
Musharraf said Kashmiris' first choice is independence, he was right,' says Congress leader Saifuddin Soz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X