തിരിച്ചടിച്ചാല്‍ പാകിസ്ഥാന്റെ കരുത്ത് ഇന്ത്യ അറിയും: പര്‍വ്വേസ് മുഷറഫ്
ദില്ലി: നിശ്ചയിച്ച സമയത്ത് സ്ഥലത്ത് തിരിച്ചടി നല്‍കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിന് മറുപടിയുമായി മുന്‍ പാക് പ്രസിഡന്റ്. പാക്‌സ സൈന്യത്തിന്റെ കരുത്തിനെ കുറിച്ച് തിരിച്ചടിയുടെ അവസാനമായിരിക്കും ഡിജിഎംഒ മനസിലാക്കുകയെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് പറഞ്ഞു.
നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് ഇന്ത്യ തിരിച്ചടിക്കുമെങ്കില്‍ അതേരീതിയില്‍ പാക്കിസ്ഥാനും തിരിച്ചടിക്കും. ആ തിരിച്ചടി ഞങ്ങള്‍ നിശ്ചയിച്ച സമയത്തും സ്ഥലത്തുമായിരിക്കും. അതു തടയാന്‍ ഇന്ത്യയ്ക്കാവില്ല. കശ്മീരില്‍ എന്താക്രമണം ഉണ്ടായാലും അതിനു പാക്കിസ്ഥാനെയും പാക്ക് സൈന്യത്തെയുമാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നതെന്നും മുഷറഫ് പറഞ്ഞു.

ഏതു രാജ്യത്തിന്റെ മുദ്രയുള്ള ഉപകരണങ്ങളും ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും സുലഭമായി ലഭിക്കും. താലിബാന്‍, അല്‍ ഖായിദ തുടങ്ങി ഭീകരസംഘടനകളെല്ലാം ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യ കണ്ടെത്തിയ പാകിസ്താന്‍ മുദ്രയുള്ള തെളിവുകള്‍ അടിസ്ഥാനമാക്കി ഭീകരര്‍ പാക്കിസ്ഥാനില്‍നിന്നും എത്തിയതാണെന്നു പറയാനാവില്ല. പാക്ക് സൈന്യവും പാക്കിസ്ഥാന്‍ സര്‍ക്കാരുമാണ് ഉറി ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു വരുത്തിത്തീര്‍ക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications