കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഗീത സംവിധായകന്‍ ആദേശ് ശ്രീവാസ്തവയ്ക്ക് ക്യാന്‍സര്‍, ഗുരുതരാവസ്ഥയില്‍

  • By Muralidharan
Google Oneindia Malayalam News

മുംബൈ: പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ആദേശ് ശ്രീവാസ്തവയ്ക്ക് അര്‍ബുധബാധ. മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് ആദേശ് ശ്രീവാസ്തവ ഇപ്പോള്‍. കഴിഞ്ഞ ആഴ്ചയാണ് ശ്രീവാസ്തവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ സ്ഥിതി അതീവഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

498 കാരനായ ആദേശ് ശ്രീവാസ്തവയ്ക്ക് ഇത് രണ്ടാം തവണയാണ് അര്‍ബുദബാധ സ്ഥിരീകരിക്കപ്പെടുന്നത്. 2010 ലാണ് അര്‍ബുദം ആദ്യമായി ശ്രീവാസ്തവയെ ആക്രമിച്ചത്. എന്നാല്‍ നീണ്ട കാലത്തെ ചികിത്സയ്ക്ക് ശേഷം ശ്രീവാസ്തവ അര്‍ബുദത്തെ അതിജീവിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രോഗം അദ്ദേഹത്തെ വീണ്ടും കീഴടക്കി.

aadesh-srivastava

ആദേശ് ശ്രീവാസ്തവയുടെ രോഗ വിവരം അറിഞ്ഞ് ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കര്‍ കടുത്ത ഞെട്ടല്‍ രേഖപ്പടുത്തി. ശ്രീവാസ്തയുടെ രോഗം ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. ആദേശിന് അസുഖമാണ് എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. പെട്ടെന്ന് രോഗം ഭേദമാകാന്‍ പ്രാര്‍ഥിക്കുന്നു - ലത മങ്കേഷ്‌കര്‍ പറഞ്ഞു.

ബോളിവുഡിലെ പ്രമുഖ സംഗീത സംവിധായകരില്‍ ഒരാളാണ് 48 കാരനായ ശ്രീവാസ്തവ. 1993 ലെ കന്യാദാന്‍ എന്ന ചിത്രമാണ് ശ്രീവാസ്തവയ്ക്ക് കരിയറിലെ ബ്രേക്ക് ആയത്. ശ്രീവാസ്തവയുടെ ആദ്യത്തെ പാട്ട് പാടിയത് ലത മങ്കേഷ്‌കറാണ്. ശ്രീവാസ്തവ സോനാ സോനാ, ഷാവ ഷാവ തുടങ്ങിയ ഹിറ്റുകള്‍ പാടിയിട്ടുണ്ട്. നടി വിജേത പണ്ഡിറ്റാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

English summary
Renowned music composer Aadesh Shrivastava has been diagnosed with cancer. He has been admitted in Mumbai's Kokilaben hospital. As per news reports, the music composer who was admitted in the hospital in last week is battling with life and is in the critical condition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X