തെറിപ്പാട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍, ചിമ്പുവിന് പണികിട്ടുമോ?
തനിക്കൊന്നും അറിയില്ലേ..രാമനാരായണാ..എന്നു പറഞ്ഞ അവസ്ഥയാണിപ്പോള്‍. ഒടുവില്‍ തമിഴ് നടന്‍ ചിമ്പുവിനെ സംഗീത സംവിധായകന്‍ അനിരുദ്ധും കൈയൊഴിഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ. പെണ്ണുങ്ങളെ അപമാനിച്ച് കൊണ്ടെത്തിയ പുതിയ തമിഴ് തെറിപ്പാട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സംവിധായകന്‍ അനിരുദ്ധ് ഇപ്പോള്‍ പറയുന്നത്.
തെറിപ്പാട്ടില്‍ പ്രതിഷേധിച്ച് വിവിധ സ്ത്രീ സംഘടനകള്‍ ചിമ്പുവിനും അനിരുദ്ധിനുമെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, തനിക്ക് ഈ പാട്ടുമായി യാതൊരു ബന്ധവുമില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. ഇതു തന്റെ വരികളല്ലെന്നും, താന്‍ ഇങ്ങനെയൊരു പാട്ട് പാടിയിട്ടില്ലെന്നുമാണ് അനിരുദ്ധ് പറഞ്ഞത്. ട്വിറ്ററിലൂടെ അനിരുദ്ധ് തന്റെ ഭാഗം ന്യായീകരിച്ചതോടെ പണികിട്ടിയിരിക്കുന്നത് നടന്‍ ചിമ്പുവിനാണ്.

ഈ പാട്ട് തന്റേതല്ല
പുതിയ തെറിപ്പാട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കൊലവെറി സംഗീത സംവിധായകന്‍ അനിരുദ്ധ് വ്യക്തമാക്കുന്നത്. ട്വിറ്ററിലൂടെയാണ് അനിരുദ്ധ് ഇക്കാര്യം പറഞ്ഞത്.
— Anirudh Ravichander (@anirudhofficial) December 13, 2015 |
എന്റെ വരികളല്ല, ഞാന്‍ പാടിയിട്ടുമില്ല
ചിമ്പുവും അനിരുദ്ധും ചേര്‍ന്നാലപിച്ച പാട്ടെന്നു പറഞ്ഞാണ് തെറിപ്പാട്ട് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. എന്നാല്‍, ഇതു തന്റെ വരികളല്ലെന്നും, താന്‍ ഈ പാട്ട് പാടിയിട്ടില്ലെന്നും അനിരുദ്ധ് പറയുന്നു.

സ്ത്രീകളോട് ബഹുമാനം
സ്ത്രീകളോട് തനിക്ക് നല്ല ബഹുമാനമാണുള്ളത്. അതുകൊണ്ടുതന്നെ തെറിപ്പാട്ട് വിവാദത്തില്‍ തന്നെ വലിച്ചിഴക്കരുതെന്നും അനിരുദ്ധ് പറയുന്നു.

നിര്‍ഭാഗ്യകരം
തന്നെ ഇത്തരം വിവാദത്തില്‍ വലിച്ചിഴച്ചത് നിര്‍ഭാഗ്യകരമാണെന്നും അനിരുദ്ധ് ട്വീറ്റ് ചെയ്തു. വിവിധ സ്ത്രീ സംഘടനകളാണ് ചിമ്പവിനും അനിരുദ്ധിനുമെതിരെ പോലീസില്‍ പരാതി നല്‍കിയത്.

പരാതിയിങ്ങനെ
ചിമ്പുവും അനിരുദ്ധും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് പാട്ടൊരുക്കി. ഇരുവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കണം എന്നാണ് പരാതിയില്‍ പറയുന്നത്. ഇരുവരുടെയും ഫോട്ടോ വലിച്ചുകീറി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications