ഡയറക്ടറെ തല്ലിയ സംഗീത സംവിധായകന്‍ അറസ്റ്റില്‍
മുംബൈ: ചലച്ചിത്രരംഗത്തെ താരങ്ങളും പ്രവര്‍ത്തകരും പരസ്പരം തല്ലിയും ചീത്ത വിളിച്ചും പണികള്‍ ചോദിച്ചു വാങ്ങുകയാണല്ലോ. ഇപ്പോഴിതാ ഡയറക്ടറെ തല്ലിയ സംഗീതസംവിധായകന് പണി കിട്ടി. സംഭവം നടക്കുന്നത് ബോളിവുഡിലാണ്. പ്രതിഫല തുക ബാക്കി നല്‍കാത്തതുമായി ബന്ധപ്പെട്ടാണ് ഇവിടെ അടി പൊട്ടുന്നത്. സഹസംവിധായകന്‍ പ്രശാന്ത് ചൗധരിക്കാണ് സംഗീത സംവിധായകന്‍ ഇസ്മായില്‍ ദര്‍ബറിന്റെ തല്ല് കിട്ടിയത്.
ഡയറക്ടര്‍ പ്രശാന്ത് ചൗന്ദരിയുടെ പരാതിയില്‍ പോലീസ് സംഗീതസംവിധായകനായ ഇസ്മായില്‍ ദര്‍ബാറിനെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ മകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്ധേരിയില്‍ വച്ചാണ് തല്ല് നടക്കുന്നത്. ഇരുവരും തമ്മില്‍ നേരെത്തെ ഒരു സിനിമയിലെ പ്രതിഫല കാര്യത്തില്‍ തര്‍ക്കം നിലനിന്നിരുന്നു.

തല്ല് എന്നു പറയുന്നത് ചെറിയ തല്ലൊന്നുമല്ലായിരുന്നു. ദര്‍ബാറിന്റെ മകന്‍ സെയ്ദും സുഹൃത്തുക്കളും ചേര്‍ന്ന് പ്രശാന്തി ചൗന്ദരിയെ ഹോക്കി സ്റ്റിക്കുകൊണ്ട് തല്ലി ചതയ്ക്കുകയായിരുന്നു.
സഞ്ജയ് ലീലാബന്‍സാലിയുടെ ഹം ദില്‍ദേ ചുകേ സനം, ദേവദാസ് തുടങ്ങിയ മികച്ച ചിത്രങ്ങള്‍ക്ക് സംഗീതം സംവിധാനം നിര്‍വഹിച്ചയാളാണ് ഇസ്മായില്‍ ദര്‍ബാര്‍.












Click it and Unblock the Notifications