12 മണിക്കൂറിൽ 21 പാട്ടുകൾ; റിക്കോർഡുകളിൽ റെക്കോർഡുകൾ മാത്രം, സംഗീതലോകത്തെ എസ്പിബി എന്ന മൂന്നക്ഷരം
എസ്പി ബാലസുബ്രഹ്മണ്യം..ഇദ്ദേഹത്തെ പോലെ മറ്റൊരു ഗായകന് നമ്മളെ ഇങ്ങനെ വിസ്മയിപ്പിച്ചിട്ടുണ്ടാവില്ല. ശാസ്ത്രീയ സംഗീതവും തനി നാടന്‍ സംഗീതവും എല്ലാം ഒരേ പോലെ വഴങ്ങുന്ന ഒരു അപൂര്‍വ കലാകാരന്. ഇന്ത്യന്‍ സംഗീതത്തിന് തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍. കോദ പാണിയുടെ സംഗീതത്തില്‍ ശ്രീശ്രീശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടിത്തുടങ്ങിയ അദ്ദേഹം സംഗീതലോകത്തില്‍ അര്‍ദ്ധ സെഞ്ച്വറിയും കടന്നിരിക്കുന്നു.

ശങ്കരാഭരണത്തിലെ ശാസ്ത്രീയ ഗാനങ്ങള്‍ പാടി ദേശീയ അവാര്‍ഡ് വാങ്ങിയ ഈ ഗായകന് ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ? ഏതൊരു സംഗീത പ്രേമിയുടെയും ദിനചര്യയില്‍ എസ്്പിബിയുടെ പാട്ടുകള്‍ കടന്നുചെല്ലാത്തത് വിരളമായിരിക്കും. എസ്പിബി എന്ന മൂന്നക്ഷരം സംഗീത ലോകത്ത് തിളങ്ങി നില്‍ക്കുന്നത് അതുകൊണ്ടാണ്.
ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടി റിക്കോര്‍ഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോര്‍ഡും എസ്പിബിയുടെ പേരിലാണ്. 40,000 പാട്ടുകള്‍. മാത്രമല്ല. ഒറ്റ ദിവസം തന്നെ 21 പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്തും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. എന്നും സംഗീത ലോകത്തിനും അത്ഭുതമായിരുന്നു എസ്പിബി എന്ന അനുഗ്രഹീത ഗായകന്.
1981ലായിരുന്നു അദ്ദേഹം ഒരു ദിവസം 21 പാട്ടുകള്‍ പാടി റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഉപേന്ദ്ര കുമാര്‍ എന്ന സംഗീത സംവിധായകന് വേണ്ടി രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഒന്‍പത് വരെയുള്ള 12 മണിക്കൂറിലാണ് എസ്പിബി 21 കന്നഡ ഗാനങ്ങള്‍ പാടിയത്. ബംഗളൂരിവിലെ ഒരു സ്റ്റുഡിയോയില്‍ വച്ചായിരുന്നു റിക്കോര്‍ഡ് ചെയ്തത്. എന്നാല്‍ 21 ഗാനങ്ങളും സ്വന്തം മാതൃഭാഷയില്‍ നിന്നല്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.
പിന്നീട് ഒരു ദിവസം 19 തമിഴ്പാട്ടുകള്‍ പാടിയും മറ്റൊരു 12 മണിക്കൂറില്‍ 16 ഹിന്ദി ഗാനങ്ങള്‍ റിക്കോര്ച് ചെയ്തും ഇദ്ദേഹം സംഗീതലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ഒരു ദിവസം മൂന്ന് പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്യുക എന്നതാണ് എസ്പിബിയുടെ പതിവ് ശൈലി. ഇത് 15 വരെയായി നീളുന്നതും സാധാരണമാണ്. ഏതു ഭാഷയും അദ്ദേഹം അനായാസം പാടി ആരാധകരുടെ മനസു കവരുമെന്നതാണ് എസ്പിബിയുടെ ഏറ്റവും വലിയ പ്രത്യേകത.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്












Click it and Unblock the Notifications