കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 മണിക്കൂറിൽ 21 പാട്ടുകൾ; റിക്കോർഡുകളിൽ റെക്കോർഡുകൾ മാത്രം, സംഗീതലോകത്തെ എസ്പിബി എന്ന മൂന്നക്ഷരം

Google Oneindia Malayalam News

എസ്പി ബാലസുബ്രഹ്മണ്യം..ഇദ്ദേഹത്തെ പോലെ മറ്റൊരു ഗായകന്‍ നമ്മളെ ഇങ്ങനെ വിസ്മയിപ്പിച്ചിട്ടുണ്ടാവില്ല. ശാസ്ത്രീയ സംഗീതവും തനി നാടന്‍ സംഗീതവും എല്ലാം ഒരേ പോലെ വഴങ്ങുന്ന ഒരു അപൂര്‍വ കലാകാരന്‍. ഇന്ത്യന്‍ സംഗീതത്തിന് തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍. കോദ പാണിയുടെ സംഗീതത്തില്‍ ശ്രീശ്രീശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടിത്തുടങ്ങിയ അദ്ദേഹം സംഗീതലോകത്തില്‍ അര്‍ദ്ധ സെഞ്ച്വറിയും കടന്നിരിക്കുന്നു.

spb

ശങ്കരാഭരണത്തിലെ ശാസ്ത്രീയ ഗാനങ്ങള്‍ പാടി ദേശീയ അവാര്‍ഡ് വാങ്ങിയ ഈ ഗായകന്‍ ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ? ഏതൊരു സംഗീത പ്രേമിയുടെയും ദിനചര്യയില്‍ എസ്്പിബിയുടെ പാട്ടുകള്‍ കടന്നുചെല്ലാത്തത് വിരളമായിരിക്കും. എസ്പിബി എന്ന മൂന്നക്ഷരം സംഗീത ലോകത്ത് തിളങ്ങി നില്‍ക്കുന്നത് അതുകൊണ്ടാണ്.

40000 ത്തിലേറെ ഗാനങ്ങള്‍, 6 ദേശീയ പുരസ്കാരം, 17 ഭാഷകള്‍; സംഗീത സാഗരം സാക്ഷി, എസ്പിബി വിടപറഞ്ഞു40000 ത്തിലേറെ ഗാനങ്ങള്‍, 6 ദേശീയ പുരസ്കാരം, 17 ഭാഷകള്‍; സംഗീത സാഗരം സാക്ഷി, എസ്പിബി വിടപറഞ്ഞു

ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടി റിക്കോര്‍ഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോര്‍ഡും എസ്പിബിയുടെ പേരിലാണ്. 40,000 പാട്ടുകള്‍. മാത്രമല്ല. ഒറ്റ ദിവസം തന്നെ 21 പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്തും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. എന്നും സംഗീത ലോകത്തിനും അത്ഭുതമായിരുന്നു എസ്പിബി എന്ന അനുഗ്രഹീത ഗായകന്‍.

1981ലായിരുന്നു അദ്ദേഹം ഒരു ദിവസം 21 പാട്ടുകള്‍ പാടി റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഉപേന്ദ്ര കുമാര്‍ എന്ന സംഗീത സംവിധായകന് വേണ്ടി രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഒന്‍പത് വരെയുള്ള 12 മണിക്കൂറിലാണ് എസ്പിബി 21 കന്നഡ ഗാനങ്ങള്‍ പാടിയത്. ബംഗളൂരിവിലെ ഒരു സ്റ്റുഡിയോയില്‍ വച്ചായിരുന്നു റിക്കോര്‍ഡ് ചെയ്തത്. എന്നാല്‍ 21 ഗാനങ്ങളും സ്വന്തം മാതൃഭാഷയില്‍ നിന്നല്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.

തുംസേ മില്‍നേ കി തമന്നാ ഹേ പ്യാര്‍ ക ഇരാദ് ഹേ; ബോളിവുഡ് കീഴടക്കിയ ദക്ഷിണേന്ത്യന്‍ ഗായകന്‍തുംസേ മില്‍നേ കി തമന്നാ ഹേ പ്യാര്‍ ക ഇരാദ് ഹേ; ബോളിവുഡ് കീഴടക്കിയ ദക്ഷിണേന്ത്യന്‍ ഗായകന്‍

Recommended Video

cmsvideo
Sp balasubrahmanyam passes away

പിന്നീട് ഒരു ദിവസം 19 തമിഴ്പാട്ടുകള്‍ പാടിയും മറ്റൊരു 12 മണിക്കൂറില്‍ 16 ഹിന്ദി ഗാനങ്ങള്‍ റിക്കോര്‍ച് ചെയ്തും ഇദ്ദേഹം സംഗീതലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ഒരു ദിവസം മൂന്ന് പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്യുക എന്നതാണ് എസ്പിബിയുടെ പതിവ് ശൈലി. ഇത് 15 വരെയായി നീളുന്നതും സാധാരണമാണ്. ഏതു ഭാഷയും അദ്ദേഹം അനായാസം പാടി ആരാധകരുടെ മനസു കവരുമെന്നതാണ് എസ്പിബിയുടെ ഏറ്റവും വലിയ പ്രത്യേകത.

എസ് ബി ബാലസുബ്രഹ്മണ്യം അന്തരിച്ചു! വിട പറഞ്ഞത് ഇതിഹാസ ഗായകൻ എസ് ബി ബാലസുബ്രഹ്മണ്യം അന്തരിച്ചു! വിട പറഞ്ഞത് ഇതിഹാസ ഗായകൻ

English summary
Music Journey Of SPB; Singer SP Balasubramaniam recorded up to 21 songs a day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X