സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്റെ അമ്മ കരീന ബീഗം അന്തരിച്ചു
ചെന്നൈ; അമ്മയുടെ മരണത്തില്‍ വേദനിച്ചിരിക്കുകയാണ് പ്രശസ്‌ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. അല്‍പസമയം മുന്‍പാണ് റഹമാന്റെ അമ്മയായ കരീമ ബീഗം അന്തരിച്ചത്. 75 വയസായിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. അമ്മയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് റഹ്മാന്‍ മരണ വാര്‍ത്ത ആരാധകരെ അറിയിച്ചത്. പ്രശസ്‌ത സംഗീത സംവിധായകനായിരുന്ന ആര്‍കെ ശേഖറിന്റെ ഭാര്യയായിരുന്നു കരീമ ബീഗം.

ചെറുപ്പത്തില്‍ പിതാവ് നഷ്ടപ്പെട്ട എ ആര്‍ റഹ്മാന്‍ വലിയ ആത്മ ബന്ധമാണ് സ്വന്തം അമ്മയുമായി ഉണ്ടായിരുന്നത്. 2010ല്‍ സല്യൂട്ട് എന്ന പരിപാടിയില്‍ അമ്മയെ സാക്ഷി നിര്‍ത്തിയാണ് റഹ്മാന്‍ അമ്മയെപ്പറ്റി എഴുതിക്കൊടുത്ത വാക്കുകള്‍ അന്ന് സഹോദരി എ ആര്‍ റെഹ്ന വായിച്ചത്. അമ്മയുടെ കാല്‍ച്ചുവട്ടിലാണ് സ്വര്‍ഗം എന്ന വാചകം തന്റെ ജീവിതത്തില്‍ സ്‌തയമാണെന്നും അമ്മയുടെ കഷ്ടപ്പാടുകള്‍ക്കോ കണ്ണീരിനോ ഇപ്പോഴത്തെ പണവും പ്രശസ്‌തിയും പദവിയും പകരമാകില്ലെന്നായിരുന്നു റഹ്മാന്‍ ആ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. അമ്മയെപ്പറ്റി എഴുതിയാല്‍ വലിയ പുസ്‌തകം തന്നെ എഴുതേണ്ടി വരുമെന്ന് നേരത്തെ റഹ്മാന്‍ കുറിച്ചിരുന്നു.












Click it and Unblock the Notifications