കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോമാതാവിന്‍റെ മാഹാത്മ്യം പറഞ്ഞ് മുസ്ലീം യുവാവിന്‍റെ ഒറ്റയാള്‍ പ്രചാരണം

  • By Meera Balan
Google Oneindia Malayalam News

വാരണാസി: ഗോമാംസവും കാളയിറച്ചിയും മഹാരാഷ്ട്രയില്‍ നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇങ്ങ് കേരളത്തില്‍ വരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പല ബോളിവുഡ് താരങ്ങളും മുംബൈയില്‍ പ്രതിഷേധം നടത്തി. മുസ്ലിങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന വിദ്വേഷപരമായ നടപടിയാണെന്നും ആക്ഷേപം ഉയര്‍ന്നു. എന്നാല്‍ ബീഫ് നിരോധനത്തില്‍ ന്യൂനപക്ഷം ഒന്നടങ്കം സര്‍ക്കാരിനെതിരെ ആക്ഷേപം ഉയര്‍ത്തുമ്പോള്‍ ഗോമാതാവിന് വേണ്ടി രംഗത്തിറങ്ങിയിരിയ്ക്കുകയാണ് ഒരു മുസ്ലീം യുവാവ്.

ഛത്തീസ്ഗഢിലെ റായ്പൂര്‍ സ്വദേശിയായ ഫൈസ് ഖാന്‍ ആണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പശുക്കളെ സംരക്ഷിയ്‌ക്കേണ്ടതിന്‍രെ ആവശ്യകഥയെപ്പറ്റി പ്രചാരണവുമായി രംഗത്തിറങ്ങിയത്. പശുക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നയാളാണ് ഫയിസ്. തികഞ്ഞ ഇസ്ലാം വിശ്വാസിയും.

Cow

സര്‍ക്കാര്‍ കൊളെജില്‍ അധ്യാപകനായിരുന്ന ഫൈസ് രണ്ട് വര്‍ഷം മുന്‍പ് ജോലി ഉപേക്ഷിച്ചാണ് ഗോ സംരക്ഷണത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചത്. പശുക്കള്‍ ഹിന്ദുക്കളുടെ മാത്രം മാതാവല്ലെന്നും ലോകത്തിന്റെ തന്നെ മാതാവാണെന്നും 35കാരനായ യുവാവ് പറയുന്നു. കാവി വസ്ത്രമണിഞ്ഞാണ് യുവാവിന്റെ പ്രചാരണം. ഗൗ കഥയുമായുി രാജസ്ഥാന്‍, ഗുജറാതത്്, മദ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഫൈസ് എത്തി.

ഒരു മുസ്ലീം യുവാവ് ഇത്തരമൊു പ്രചാരണവുമായി മുന്നിട്ടറങ്ങുന്നതിന്റെ അതിശയമാണ് ഫൈസിനെ കാണുമ്പോള്‍ ആളുകളുടെ മുഖത്ത് ഉണ്ടാകൃുന്നത്. 15ല്‍ അധികം ഗൗ കഥകള്‍ പ്രചരിപ്പിച്ചു. ഗിരീഷ് പങ്കജിന്റെ ഏക് ഗായ് കി ആത്മകഥ വായിച്ച ശേഷമാണ് പശുക്കളോടുള്ള പ്രിയം ഫൈസില്‍ തുടങ്ങുന്നത്. ചെറുപ്പത്തിലേ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട ഫേസ് മദ്രസ വിദ്യാഭ്യാസം നടത്തിയിട്ടില്ല. പകരം സരസ്വതി ശിശു മന്ദിറിലായിരുന്നു വിദ്യാഭ്യാസം.

English summary
Muslim activist recites Gau Katha in Kashi, supports cow protection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X