കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയ് ശ്രീറാം വിളിച്ചില്ല, മുസ്ലീം ബാലനെ അക്രമികള്‍ തീ കൊളുത്തി, പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ

Google Oneindia Malayalam News

ലഖ്‌നൗ: ജയ് ശ്രീറാം വിളിയുടെ പേരില്‍ വീണ്ടും ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയില്‍ ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്ലീം ബാലനെ അക്രമി സംഘം തീകൊളുത്തിയിരിക്കുകയാണ്. ഗുരുതരമായി പൊള്ളലേറ്റ ബാലന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുസ്ലീം ബാലനെ അക്രമണി സംഘം നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിക്കാന്‍ നോക്കിയെന്നാണ് റിപ്പോര്‍ട്ട്.

1

കാശിയിലെ കാബിര്‍ ചൗര ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 15കാരനായ മുസ്ലീം ബാലനാണ് പരിക്കേറ്റിരിക്കുന്നത്. ശരീരത്തില്‍ 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം പോലീസ് റിപ്പോര്‍ട്ടുകള്‍ ഈ സംഭവത്തെ തള്ളിയിട്ടുണ്ട്. ജയ് ശ്രീറാം മുഴക്കാത്തത് കൊണ്ടല്ല തീവെച്ചതെന്ന് പോലീസ് റിപ്പോര്‍ട്ടും പറയുന്നു. രണ്ട് വ്യത്യസ്ത മൊഴികളാണ് മുസ്ലീം ബാലന്‍ നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.

നേരത്തെ മഹാരാജ്പൂര്‍ ഗ്രാമത്തില്‍ വെച്ച് നാല് പേര്‍ തന്നെ ആക്രമിക്കുകയും വലിയൊരു പാടത്തേക്ക് തന്നെ വലിച്ചിഴച്ച് കൊണ്ടുപോയി തീകൊളുത്തുകയായിരുന്നുവെന്നുമാണ് മൊഴി നല്‍കിയത്. അക്രമികള്‍ തന്നെ നിര്‍ബന്ധപൂര്‍വം ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞെന്നും, എന്നാല്‍ ഇത് തള്ളിയതോടെ തന്നെ ആക്രമിച്ചെന്നും, പിന്നീട് തീകൊളുത്തിയെന്നുമാണ് ചന്ദോലി എസ്പി സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞത്. എന്നാല്‍ ആശുപത്രിയില്‍ വെച്ച് മൊഴി മാറ്റിയതായും എസ്പി പറയുന്നു.

ബൈക്കില്‍ വന്ന നാല് പേര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും, പിന്നീട് ഹതീജ ഗ്രാമത്തില്‍ വെച്ച് തന്നെ തീകൊളുത്തിയെന്നുമാണ് മുസ്ലീം ബാലന്‍ പറഞ്ഞത്. എന്നാല്‍ മഹാരാജ്പൂര്‍ ഗ്രാമവും ഹതീജ ഗ്രാമത്തും രണ്ട് ഭാഗത്തുള്ളതാണ്. ഇവര്‍ എതിര്‍ ദിശയിലാണ്. അതുകൊണ്ട് മൊഴികള്‍ വിശ്വാസ യോഗ്യമല്ലെന്നും പോലീസ് പറയുന്നു. അതേസമയം ഗൗരവത്തോടെയാണ് കേസ് അന്വേഷിക്കുന്നതെന്നും കുറ്റവാളികളെ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.

ശശി തരൂര്‍ ബിജെപിയിലേക്ക് പോകുമോ? കോണ്‍ഗ്രസില്‍ വഴിമുട്ടി, ജെയ്റ്റ്‌ലിക്ക് പകരക്കാരനായേക്കും!ശശി തരൂര്‍ ബിജെപിയിലേക്ക് പോകുമോ? കോണ്‍ഗ്രസില്‍ വഴിമുട്ടി, ജെയ്റ്റ്‌ലിക്ക് പകരക്കാരനായേക്കും!

English summary
muslim boy set on fire for not chanting jai shriram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X