യുപിയില്‍ മുസ്ലീം ഗ്രാമത്തലവന്‍ ക്ഷേത്രം പണിതു നല്കി
ലക്‌നൗ: മതത്തിന്റെ പേരില്‍ കലാപങ്ങള്‍ ഉടലെടുക്കുന്ന ഈകാലത്ത് മതസൗഹാര്‍ദ്ദത്തിന് ഉത്തമ മാതൃകയായിരിക്കുകയാണ് അജ്മല്‍ അലി ഷെയിഖ്. മധുര ജില്ലയിലെ സഹാര്‍ ഗ്രാമത്തിന്റെ തലവനായ അജ്മല്‍ അലി ഷെയിഖ് തന്റെ ഗ്രാമത്തിലുള്ള ഹൈന്ദവ സഹോദരന്മാര്‍ക്കായി സ്വന്തം കൈയില്‍ നിന്നും പണം ചെലവാക്കി ക്ഷേത്രം നിര്‍മിച്ചിരിക്കുകയാണ്
ഗ്രാമവാസികളായ സ്ത്രീകള്‍ക്ക് ശിവരാത്രി സമയത്ത് വളരെയധികം ദൂരം യാത്ര ചെയ്ത് ക്ഷേത്രങ്ങളില്‍ പോകേണ്ടതായി വന്നതിനാല്‍ ഗ്രാമത്തില്‍ ഒരു ക്ഷേത്രത്തിന്റെ ആവശ്യമുള്ളതായി തനിക്ക് തോന്നിയതിനാലാണ് ഇവിടെ ഒരു ക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് അജ്മല്‍ അലി പറഞ്ഞു.

ഗ്രാമ തലവനെന്ന നിലയ്ക്ക് സ്വന്തം കൈയില്‍ നിന്നും നാല് ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെന്നും ഇനി തുടര്‍ന്നുള്ള ചുമതലകള്‍ ഏറ്റെടുക്കേണ്ടത് ഹൈന്ദവരാണെന്നും അദ്ദേഹം പറഞ്ഞു. ശിവനും ഹനുമാനുമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.
അജ്മല്‍ അലിയുടെ ഈ പ്രവര്‍ത്തനത്തെ മുന്‍ യു.പി മന്ത്രി ചൗധരി ലക്ഷ്മി നരൈന്‍ പ്രശംസിച്ചു.












Click it and Unblock the Notifications