കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ്: സര്‍ക്കാര്‍ സത്യവാങ്മൂലം ഇസ്ലാമിക വിരുദ്ധം, മുസ്ലിം പണ്ഡിതരുടെ പ്രതിഷേധം ഫലം കാണുമോ!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: മുസ്ലിം സമുദായത്തിനിടയിലെ മുത്തലാഖ് തുടച്ചുനീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഇസ്ലാമിക വിരുദ്ധമെന്ന് മുസ്ലിം പണ്ഡിതന്മാര്‍. ബറെല്‍വി ദിയോബണ്ഡി വിഭാഗങ്ങലിലെ പണ്ഡിതരാണ് സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുള്ളത്.

വാക്കാല്‍ വിവാഹം മോചനം നല്‍കുന്ന മുത്തലാഖ് സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ പോലും മുത്തലാഖ് ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഒഴിവാക്കാനാവാത്ത ആചാരമായി ഇതിനെ കാണാനാവില്ലെന്നുമാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

 സത്യവാങ്മൂലത്തിലെ വാദം തെറ്റോ

സത്യവാങ്മൂലത്തിലെ വാദം തെറ്റോ

മുത്തലാഖിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനായി മുമ്പായി കേന്ദ്രസര്‍ക്കാര്‍ മുസ്ലിം പണ്ഡിതരോട് ഇക്കാര്യം വ്യക്തമാക്കിയിരുന്നതായി അഖിലേന്ത്യാ ജമാഅത്ത് റസാ-ഇ മുസ്തഫ ദേശീയ സെക്രട്ടറി മൗലാനാ ഷഹാബൂദ്ദീന്‍ റസ് വി പറയുന്നു. സ്ത്രീകള്‍ക്ക് അനുകൂലമായി സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറയുന്നു.

 ഖുര്‍ ആനില്‍ അധിഷ്ഠിതം

ഖുര്‍ ആനില്‍ അധിഷ്ഠിതം

ഇസ്ലാമിക് രാജ്യങ്ങളിലെ ഭരണഘടന ഖുര്‍ആനിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ ഒറ്റ രാജ്യങ്ങളും പൂര്‍ണ്ണമായി ഇത് പിന്തുടരുന്നില്ല. മുത്തലാഖ് നിരോധിച്ചിട്ടുള്ള രാജ്യങ്ങള്‍ മുസ്ലിം രാഷ്ട്രങ്ങളല്ലെന്നും മൗലാനാ ഷഹാബൂദ്ദീന്‍ റസ് വി പറയുന്നു.

മോദിയെക്കാണും

മോദിയെക്കാണും

കേന്ദ്രസര്‍ക്കാര്‍ മുത്തലാഖിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിലുള്ള എതിര്‍പ്പ് അറിയിക്കാന്‍ സുന്നി ബറെല്‍വി വിഭാഗം പണ്ഡിതര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്, ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി എന്നിവരെ കാണും. മുത്തലാഖ് നിയമവിരുദ്ധമല്ലെന്ന് സര്‍ക്കാരിനെ ബോധിപ്പിക്കുകയാണ് ലക്ഷ്യം.

സുപ്രീം കോടതിയിലേക്ക്

സുപ്രീം കോടതിയിലേക്ക്

മുസ്ലിംവിരുദ്ധരായ ചിലരാണ് വേണ്ടി മുത്തലാളിനെതിരെ സംസാരിക്കുന്നതും നിരോധിക്കാന്‍ ആവശ്യപ്പെടുന്നതുമെന്നാണ് ഇല്ലാതാക്കാന്‍ വാദിക്കുന്നതെന്നുമാണ് മുസ്ലിം പണ്ഡിതരുടെ വാദം. മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സഹായത്തോടെ തങ്ങളുടെ ഭാഗം അവതരിപ്പിക്കാന്‍ കോടതിയെ സമീപിക്കുമെന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു.

മുത്തലാഖ് നിയമപരമാണ്

മുത്തലാഖ് നിയമപരമാണ്

ചില രാഷ്ട്രങ്ങള്‍ മുത്തലാഖ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇസ്ലാമിക് നിയമപ്രകാരം മുത്തലാഖ് നിയമാനുസൃതമാണ്, എന്നാല്‍ ഇസ്ലാമിക് നിയമങ്ങള്‍ മാത്രം പാലിക്കണമെന്ന് തങ്ങള്‍ പറയുന്നില്ലെന്നും ബറെയ്‌ലിയിലെ ദിയോബണ്ഡി മദ്രസയിലെ പണ്ഡിതനായ മുഫ്തി മുഹമ്മദ് മിയാന്‍ ഖസ്മി പറയുന്നു.

English summary
Muslim clerics says Government affidavit on triple talaq is anti-Islamic. Muslim clerics respoded over centres affadavit to ban Tripple talaq in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X