തിരുമല ക്ഷേത്രത്തിന് മുസ്ലിം ദമ്പതികളുടെ ഒരു കോടി സംഭാവന; പ്രതികരണം ഇങ്ങനെ
ചെന്നൈ: പ്രശസ്തമായ തിരുമല തിരുപ്പതി ക്ഷേത്രത്തിന് 1.2 കോടി രൂപ സംഭാവന നല്‍കി മുസ്ലിം ദമ്പതികള്‍. ചെന്നൈ സ്വദേശികളായ അബ്ദുല്‍ ഗനി, നുബിന ബാനു എന്നിവരാണ് ചെക്ക് കൈമാറിയത്. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ട്രസ്റ്റ് ഭാരവാഹികള്‍ക്കാണ് പണം നല്‍കിയത്. ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി ക്ഷേത്രം. ക്ഷേത്ര ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ധര്‍മ റെഡ്ഡിയെ ദമ്പതികള്‍ വന്ന് കാണുകയും താല്‍പ്പര്യം അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ചെക്ക് കൈമമാറിയത്.

ശ്രീ വെങ്കിടേശ്വര അന്ന പ്രസാദം ട്രസ്റ്റിനാണ് ഇതില്‍ നിന്ന് 15 ലക്ഷം. ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് ഭക്തര്‍ക്ക് ദിവസവും ഭക്ഷണം നല്‍കുന്നത് ഇവിടെ നിന്നാണ്. ശ്രീ പത്മാവതി ഗസ്റ്റ് ഹൗസിലേക്ക് ഫര്‍ണിച്ചറുകളും അടുക്കളയിലേക്ക് ആവശ്യമായ വസ്തുക്കളും വാങ്ങുന്നതിനാണ് 87 ലക്ഷം രൂപ നല്‍കിയിരിക്കുന്നത്. അബ്ദുല്‍ ഗനി ബിസിനസുകാരനാണ്. മുമ്പും ഇദ്ദേഹം തിരുപ്പതി ക്ഷേത്രത്തിന് സംഭാവന നല്‍കിയിരുന്നു.
2020ല്‍ കൊവിഡ് കാലത്ത് ക്ഷേത്ര പരിസരം അണുവിമുക്തമാക്കുന്നതിന് ട്രാക്ടര്‍ സംഭാവന നല്‍കിയിരുന്നു. കൂടാതെ ക്ഷേത്രത്തിലേക്ക് പച്ചക്കറികള്‍ എത്തിക്കുന്നതിന് ശീതീകരിച്ച ട്രാക്ടര്‍ വാങ്ങുന്നതിന് 35 ലക്ഷവും കൈമാറിയിരുന്നു. അബ്ദുല്‍ ഗനിയുടെ നടപടി ട്വിറ്ററില്‍ സമ്മിശ്ര പ്രതികരണത്തിനാണ് ഇടയാക്കിയത്. ചിലര്‍ മതപരവും രാഷ്ട്രീയപരവുമായിട്ടാണ് പ്രതികരിച്ചത്. ചിലര്‍ സംഭാവന നല്‍കിയതിനെ അഭിനന്ദിച്ചു. പണം നന്നായി ഉപയോഗിക്കണം എന്നായിരുന്നു ചിലരുടെ പ്രതികരണം.
പണം ക്ഷേത്രങ്ങള്‍ക്ക് നല്‍കുന്നതിന് പകരം ആതുര സേവനത്തിന് നല്‍കുന്നതല്ലേ നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. മതനിരപേക്ഷതയുടെ ഉത്തമ ഉദാഹരണമായിട്ടാണ് ചിലര്‍ ഇതിനെ കാണുന്നത്. നിരവധി മുസ്ലിങ്ങള്‍ തിരുപ്പതി ക്ഷേത്രത്തില്‍ പോകാറുണ്ടല്ലോ എന്നും പ്രതികരണമുണ്ട്. പാവപ്പെട്ടവര്‍, അശരണര്‍, വൃദ്ധര്‍ എന്നിവര്‍ക്ക് മരുന്നിനും മറ്റും പണം നല്‍കുന്നതാണ് ഏറ്റവും നല്ലത് എന്നാണ് കൂടുതല്‍ പേരുടെ പ്രതികരണം.












Click it and Unblock the Notifications