കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം യുവാവ് കാമുകിയോട് നടുറോഡിൽ വെച്ച് വിവാഹാഭ്യർത്ഥന നടത്തി!! ഭീഷണിയുമായി മതഭ്രാന്തന്മാര്‍

മുസ്ലീം സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് മാപ്പ് പറഞ്ഞു.

  • By മരിയ
Google Oneindia Malayalam News

ബിവന്ധി: മഹാരാഷ്ട്രയില്‍ നടുറോഡില്‍ വെച്ച് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയും കെട്ടിപ്പിടിയ്ക്കുകയും ചെയ്തതിന് യുവാവിനും യുവതിയ്ക്കും എതിരെ കേസ്. ഒരു മുസ്ലീം യുവാവാണ് നടുറോഡിൽ വെച്ച് പെൺകുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. മുസ്ലീം സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് മാപ്പ് പറഞ്ഞു.

വിവാഹാഭ്യര്‍ത്ഥന

ബവന്ധി സ്വദേശിയായ മുസ്ലീം യുവാവാണ് നടുറോഡില്‍ വെച്ച് പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. റോഡിലൂടെ നിറയെ വാഹനങ്ങള്‍ കടന്ന് പോകുന്നതിന് ഇടേയായിരുന്നു സംഭവം. യുവതി അഭ്യര്‍ത്ഥന സ്വീകരിയ്ക്കുകയും ചെയ്തു.

കെട്ടിപ്പിടിച്ചു

പെണ്‍കുട്ടി വിവാഹം കഴിക്കാന്‍ സമ്മതം അറിയച്ച സന്തോഷത്തില്‍ യുവാവ് അവരെ കെട്ടിപ്പിടിച്ചു, നെറ്റിയില്‍ ഉമ്മ വയ്ക്കുകയും ചെയ്തു. എത്ര റൊമാന്റിക് ആയ രംഗങ്ങള്‍ എന്ന് ചിന്തിയ്ക്കാന്‍ വരട്ടെ...

യുവാവിന്റെ സുഹൃത്തുക്കള്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യൂട്യൂബില്‍ അപ്ലോര്‍ഡ് ചെയ്തിരുന്നു. തുടങ്ങിയില്ലെ പുകില്‍..മുസ്ലീങ്ങള്‍ക്ക് അപമാനം ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് തീവ്രമത വിശ്വാസികള്‍ രംഗത്തെത്തി.

ഭീഷണി

യുവാാവിന്റെ കുടുംബത്തിന് നേരെ ആക്രമണം നടത്തുമെന്ന് പറഞ്ഞ് ചിലര്‍ രംഗത്തെത്തി. പ്രണയം രംഗത്തിന്റെ പേരില്‍ ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കിയതിന് പോലീസ് യുവാവിനും യുവതിയ്ക്കും എതിരെ കേസ് എടുത്തു.

മാപ്പ്

തീവ്ര മതവാദികളുടെ ഭീഷണിയില്‍ ഭയന്ന് പോയ യുവാവ് മാപ്പ് അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ വിവാഹ നിശ്ചയം അടുത്ത ആഴ്ച നടക്കാന്‍ പോവുകയാണെന്നും, അതിന് മുമ്പ് അവളോട് പ്രണയം പറയാന്‍ തോന്നിയതിനാലാണ് ഇങ്ങനെ ചെയ്തത് എന്നുമായിരുന്നു യുവാവിന്റെ വിശദീകരണം.

ഇനി ഒരിക്കലും ഇത്തരം ഒരു തെറ്റ് ചെയ്യില്ലെന്നും, വീട്ടുകാരേയും പെണ്‍കുട്ടിയേയും ഉപദ്രവിയ്ക്കരുതെന്നും യുവാവ് അഭ്യര്‍ത്ഥിയ്ക്കുന്നുണ്ട്.

English summary
Someone shot a video of the romantic act that went viral on social media, prompting a virulent reaction against the young couple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X