Get Updates
Get notified of breaking news, exclusive insights, and must-see stories!

നിക്കാഹ് കഴിഞ്ഞിട്ട് 18 വര്‍ഷം; ദമ്പതികള്‍ക്ക് ഒമ്പത് മക്കള്‍... അമ്പലത്തില്‍ വച്ച് വീണ്ടും വിവാഹം

ന്യൂഡല്‍ഹി: അമേരിക്കക്കാരായ മുസ്ലിം ദമ്പതികള്‍ ഇന്ത്യയിലെത്തി ഹിന്ദു ആചാര പ്രകാരം വിവാഹിതരായി. വളരെ വ്യത്യസ്തമായ സംഭവത്തിനാണ് കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ ജോന്‍പൂര്‍ സാക്ഷ്യം വഹിച്ചത്. 18 വര്‍ഷം മുമ്പ് ഇസ്ലാമിക നിയമ പ്രകാരം വിവാഹിതരായവരാണ് ദമ്പതികള്‍. ഒമ്പതു മക്കളുമുണ്ട്. എന്നാല്‍ അടുത്തിടെ ഇന്ത്യയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ വേളയില്‍ ഇവരില്‍ മനംമാറ്റമുണ്ടാകുകയാരിരുന്നു.

ഒരു തവണ കൂടി വിവാഹിതരാകണം എന്ന് രണ്ടുപേര്‍ക്കും തോന്നി. ഹിന്ദു ആചാര പ്രകാരം വിവാഹിതരാകാനാണ് ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചത്. ക്ഷേത്ര അധികൃതര്‍ സന്തോഷത്തോടെ സൗകര്യം ഒരുക്കുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഹിന്ദു ആചാര പ്രകാരം വിവാഹിതരാകണം

ഹിന്ദു ആചാര പ്രകാരം വിവാഹിതരാകണം

ഇന്ത്യയിലേക്ക് വിനോദ സഞ്ചാരത്തിന് വന്നതായിരുന്നു കിയാമ ദിന്‍ ഖലീഫയും ഭാര്യ കിസ്ഹ ഖലീഫയും. ഇന്ത്യയിലെ ഹിന്ദു വിവാഹ രീതികളിലും ആചാരങ്ങളിലും ഇവര്‍ ആകൃഷ്ടരായി. തുടര്‍ന്നാണ് ഹിന്ദു ആചാര പ്രകാരം വിവാഹിതരാകണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. ഉത്തര്‍ പ്രദേശിലെ ജോന്‍പൂരിലുള്ള ത്രിലോചന്‍ മഹാദേവ ക്ഷേത്രത്തിലായിരുന്നു വിവാഹം.

18 വര്‍ഷം മുമ്പ് ഇസ്ലാമിക ആചാര പ്രകാരം

18 വര്‍ഷം മുമ്പ് ഇസ്ലാമിക ആചാര പ്രകാരം

18 വര്‍ഷം മുമ്പ് ഇസ്ലാമിക ആചാര പ്രകാരം വിവാഹിതരായവരാണ് കിയാമ ദിനും കിസ്ഹയും. ഹിന്ദുക്കളുടെ ആചാര രീതികളില്‍ ഇവര്‍ക്ക് താല്‍പ്പര്യം തോന്നിയത് ഇന്ത്യയിലെത്തി വിവിധ പുണ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ്. മഠങ്ങളും ക്ഷേത്രങ്ങളും മറ്റു തീര്‍ഥാടന കേന്ദ്രങ്ങളിലും ഇവര്‍ പോയി. തുടര്‍ന്നാണ് വാരണാസിയില്‍ എത്തിയത്.

40 പിന്നിട്ട ദമ്പതികള്‍ക്ക്

40 പിന്നിട്ട ദമ്പതികള്‍ക്ക്

ഇവിടെയുള്ള രീതികള്‍ കൂടി കണ്ടപ്പോള്‍ ഹിന്ദു ആചാര പ്രകാരം വിവാഹിതരാകാന്‍ താല്‍പ്പര്യമുണ്ടെന്ന് ക്ഷേത്ര അധികൃതരെ അറിയിച്ചു. അവര്‍ വേണ്ട സൗകര്യം ഒരുക്കുകയായിരുന്നു. ദമ്പതികള്‍ക്ക് ഇപ്പോള്‍ 40 പിന്നിട്ടുവെന്ന് പൂജാരി രവി ശങ്കര്‍ ഗിരി പറഞ്ഞു. മുസ്ലിം ആചാര പ്രകാരം വിവാഹം കഴിഞ്ഞതാണ്. കിസ്ഹ ഖലീഫയുടെ മുത്തച്ഛന്‍ ഇന്ത്യന്‍ വംശജനാണെന്നും രവി ശങ്കര്‍ ഗിരി പറഞ്ഞു.

അഗ്നി സാക്ഷിയായിട്ടായിരുന്നു വിവാഹം

അഗ്നി സാക്ഷിയായിട്ടായിരുന്നു വിവാഹം

പണ്ഡിറ്റ് ഗോവിന്ദ് ശാസ്ത്രിയാണ് വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്തിയത്. ഹിന്ദു ആചാര പ്രകാരമുള്ള വിവാഹ നടപടികള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. ഏഴ് തവണ ഇവര്‍ ത്രിലോചന്‍ മഹാദേവ ക്ഷേത്രത്തെ വലയം ചെയ്തു. അഗ്നി സാക്ഷിയായിട്ടായിരുന്നു വിവാഹം. വിവാഹ രേഖ ശരിപ്പെടുത്തുന്നതിന് ചില തടസങ്ങള്‍ നേരിട്ടുവെന്നും ശാസ്ത്രി പറഞ്ഞു.

പാസ്‌പോര്‍ട്ടോ വിസയോ ഇല്ല

പാസ്‌പോര്‍ട്ടോ വിസയോ ഇല്ല

വിവാഹം നടക്കുന്ന വേളയില്‍ ഇരുവര്‍ക്കും പാസ്‌പോര്‍ട്ടോ വിസയോ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ വിവാഹം നടന്ന ശനിയാഴ്ച വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. ഞായറാഴ്ച ബന്ധപ്പെട്ട രേഖകള്‍ ഇരുവരും അധികൃതരെ കാണിച്ചു. തുടര്‍ന്നാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+