കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ പേര് മാറ്റി മുസ്ലിം കുടുംബം; മകന് പുതിയ പേര്, എങ്കിലും മോദി കൂടെ

Google Oneindia Malayalam News

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയ വാര്‍ത്തകള്‍ക്കൊപ്പം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു യുപിയിലെ മുസ്ലിം കുടുംബം നവജാത ശിശുവിന് പ്രധാനമന്ത്രിയുടെ പേരിട്ടത്. ഗോണ്ടയിലെ മുസ്ലിം കുടുംബമാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നാണ് മകന് പേരിട്ടത്. എന്നാല്‍ അവര്‍ ഇപ്പോള്‍ തീരുമാനം മാറ്റിയിരിക്കുന്നു.

155

മകന് പുതിയ പേരിട്ടു. മുഹമ്മദ് അല്‍ത്താഫ് ആലം മോദി എന്നാണ് പുതിയ പേര്. ഈ പേരിനൊപ്പവും മോദി എന്ന് ചേര്‍ത്തിട്ടുണ്ട്. കുടുംബങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പേര് മാറ്റിയതെന്ന് മാതാവ് മെഹ്നാസ് ബീഗം പറഞ്ഞു. സമുദായ നേതാക്കളും പേര് മാറ്റാന്‍ ആവശ്യപ്പെട്ടുവത്രെ.

കുട്ടിയുടെ ചില ആഘോഷങ്ങളില്‍ സംബന്ധിക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായില്ല. കൂടുതല്‍ വിവാദത്തിന് നില്‍ക്കേണ്ട എന്ന് തീരുമാനിച്ചു. എങ്കിലും പേരിനൊപ്പം മോദി എന്ന് നിലനിര്‍ത്തുമെന്ന് മാതാവ് പറഞ്ഞു. അതേസമയം മറ്റൊരു വിവാദം ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.

ബിജെപി വമ്പന്‍ ജയം നേടിയതെങ്ങനെ? ഇവിഎം തട്ടിപ്പ് വെറും വ്യാജം, ആര്‍എസ്എസിന്റെ പദ്ധതിബിജെപി വമ്പന്‍ ജയം നേടിയതെങ്ങനെ? ഇവിഎം തട്ടിപ്പ് വെറും വ്യാജം, ആര്‍എസ്എസിന്റെ പദ്ധതി

കുഞ്ഞിന്റെ ജനനതിയ്യതിയുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. തിരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23നാണ് കുഞ്ഞ് ജനിച്ചത് എന്നാണ് മാതാവ് ആദ്യം പറഞ്ഞത്. തുര്‍ന്നാണ് ഗള്‍ഫിലുള്ള ഭര്‍ത്താവിനെ വിവരം അറിയിച്ചതും ഭര്‍ത്താവിന്റെ സമ്മതത്തോടെ മോദിയുടെ പേരിട്ടത് എന്നു മാതാവ് പറഞ്ഞിരുന്നു.

എന്നാല്‍ യുവതിയുടെ പ്രസവം നടന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു കുഞ്ഞ് ജനിച്ചത് മെയ് 12നാണെന്ന്. ജനശ്രദ്ധ കിട്ടാന്‍ മാതാവ് ജനന തിയ്യതി 23ലേക്ക് മാറ്റുകയായിരുന്നുവെന്നം ഡോക്ടര്‍മാര്‍ പറഞ്ഞു. ജനന സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്ന വേളയില്‍ വ്യാജ വിവരങ്ങളാണ് മെഹ്നാസ് ബീഗം നല്‍കിയതെന്നും യുവതി പറയുന്നതും ആശുപത്രി രേഖയിലെ വിവരങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

English summary
Muslim couple's Baby Name Narendra Modi Changes After Pressure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X