16 മുസ്ലിം കുടുംബങ്ങളെ ബലംപ്രയോഗിച്ച് നാട് കടത്തി
ബെര്‍ഹാംപൂര്‍: 35 വര്‍ഷമായി താമസിച്ചുവരുന്ന സ്ഥലത്ത് നിന്നും മുസ്ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചതായി പരാതി. ഒഡീഷയിലെ ബെര്‍ഹാം പൂരിലാണ് സംഭവം. 16 മുസ്ലിം കുടുംബങ്ങളെയാണ് അധികൃതര്‍ ഒഴിപ്പിച്ചത്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയോ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയോ ചെയ്തിട്ടില്ല എന്നും പരാതിയുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഒഡീഷയിലെ റവന്യൂ ഡിവിഷണല്‍ കമ്മീഷണറെ സമീപിച്ചിരിക്കുകയാണ് നാട്ടുകാര്‍. ആം ആദ്മി പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി ഈ സംഭവം ഏറ്റെടുത്തിട്ടുണ്ട്. ഈ കുടുംബങ്ങളുടെ കാര്യത്തില്‍ അടിയന്തിരമായി ഇടപെടണം എന്ന് കാണിച്ച് പാര്‍ട്ടി നേതാക്കള്‍ ഡി ഐ ജിക്കും ജില്ലാ കളക്ടര്‍ക്കും കത്തെഴുതി.

ബെര്‍ഹാംപൂരിലെ നീലകാന്ത്‌നഗറിന് സമീപത്ത് ഒരു ശ്മശാനത്തിനടുത്തായി ചെറിയ കുടിലുകള്‍ കെട്ടിയാണ് ഇവര്‍ താമസിച്ചിരുന്നത്. പ്രദേശത്തെ കുറച്ചാളുകള്‍ പോലീസിന്റെയും മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരുടെയും സഹായത്തോടെ ഇവരെ കുടിയൊഴിപ്പിക്കുകയായിരുന്നു എന്നാണ് ആപ്പിന്റെ ഒഡീഷ സ്റ്റേറ്റ് എക്‌സിക്യുട്ടീവ് മെമ്പര്‍ പ്രഭാത് മൊഹന്തി പറയുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അജ്ഞാതരായ ആളുകളില്‍ നിന്നും തങ്ങള്‍ക്ക് ഭീഷണികള്‍ കിട്ടുന്നതായി ഇവര്‍ പറയുന്നു. സ്ഥലം ഒഴിഞ്ഞുപോകണം എന്ന് പോലീസും ആവശ്യപ്പെടുന്നുണ്ടത്രെ. ബെര്‍ഹാംപൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരും ഇവരോട് സ്ഥലം വിടാന്‍ ആവശ്യപ്പെട്ടതായും പരാതിയുണ്ട്.












Click it and Unblock the Notifications