ഹോളി ആഘോഷത്തിനിടെ മുസ്ലീം കുടുബത്തിനെതിരെ അതിക്രമം, തടഞ്ഞ് നിർത്തി ചായം ഒഴിച്ചു; കേസ്
ഉത്തർപ്രദേശിലെ ബിജ്നൂരിൽ ഹോളി ആഘോഷത്തിന്റെ മറവിൽ മുസ്ലീം കുടുംബത്തിന് നേരെ അതിക്രമം. ഒരു കൂട്ടം യുവാക്കൾ മൂന്നംഗ കുടുംബം സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിർത്തി ഇവർക്ക് മേൽ ചായം ഒഴുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.
ബിജ്നൂരിലെ ദാംപൂരിലാണ് സംഭവം. ബുധനാഴ്ചയാണ് അതിക്രമം നടന്നതെന്ന് പോലീസ് പറയുന്നു.ജയ് ശ്രീം വിളിച്ച് കൊണ്ടാണ് യുവാക്കളുടെ അതിക്രമം. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് ബൈക്കിൽ ഉള്ളത്. ഇവരെ തടഞ്ഞ് നിർത്തിയ യുവാക്കൾ ചായം കലക്കിയ വെള്ളം ഇവരുടെ ദേഹത്തേക്ക് ഒഴിക്കുന്നത് വീഡിയോയിൽ കാണാം. ഇതിനെ ഇവർ ചോദ്യം ചെയ്തെങ്കിലും യുവാക്കൾ പിൻമാറിയില്ലെന്ന് മാത്രമല്ല സ്ത്രീകളിലൊരാളുടേയും പുരുഷൻറേയും മുഖത്ത് ചായം തേക്കുകയും ചെയ്തു. സ്ത്രീകൾ കടുത്ത ഭാഷയിൽ തന്നെ പ്രതികരിക്കുന്നുണ്ടെങ്കിലും യുവാക്കൾ ബഹളം വെയ്ക്കുന്നത് വീഡിയോയിൽ ഉണ്ട് .

ഏറെ നേരത്തിന് ശേഷം നനഞ്ഞ് കുതിർന്നാണ് ബൈക്കിലുള്ളവർ പോയത്. ജയ് ശ്രീറാം മുഴക്കിയാണ് ഇവരെ വിട്ടയച്ചത്. അതേസമയം സംഭവത്തിൽ കേസെടുത്തതായും കുടുംബത്തോട് പരാതി നൽകാൻ നിർദ്ദേശിച്ചതായും പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അതിക്രമം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പോലീസ് അറിയിച്ചു.












Click it and Unblock the Notifications