കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയിൽവെ സ്റ്റേഷനിൽ മുസ്ലീം കുടുംബത്തിന് ക്രൂര മർദ്ദനം; പോലീസ് നോക്കി നിന്ന് വീഡിയോ പകർത്തി!!

Google Oneindia Malayalam News

അലിഗഡ്: റെയിൽവെ സ്റ്റേഷനിൽ മുസ്ലീം കുടുംബത്തിന് നേരെ ക്രൂര മർദ്ദനം. ചികിത്സയുടെ ഭാഗമായി കനൂജില്‍ നിന്നും അലിഗഡിലേയ്ക്ക് പോവുകയായിരുന്ന കുടുംബത്തേയാണ് 25 പേര്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. അലിഗഡ് റയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്.

അമിത് ഷാ ലക്ഷ്യമിടുന്നത് ഏക കക്ഷി സർവ്വാധിപത്യം; വരാനിരിക്കുന്നത് ജനാധിപത്യത്തിന്റെ അസ്തമയം!അമിത് ഷാ ലക്ഷ്യമിടുന്നത് ഏക കക്ഷി സർവ്വാധിപത്യം; വരാനിരിക്കുന്നത് ജനാധിപത്യത്തിന്റെ അസ്തമയം!

എന്നാൽ തങ്ങളെ ആക്രമിക്കുന്നത് പൊലീസ് കണ്ടെങ്കിലും അവര്‍ അക്രമികളെ പിടികൂടാതെ വീഡിയോ പകര്‍ത്തുകയായിരുന്നു എന്നാണ് കുടുംബം ആരോപിച്ചിരിക്കുന്നത്. പരിക്കേറ്റവര്‍ അലിഗഡിലെ ജെഎന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുസ്ലിങ്ങളായതിനാലാണ് ആക്രമിക്കപ്പെട്ടതെന്നാണ് സംഭവത്തിനു ദൃക്സാക്ഷിയായ ഫര്‍ഹാന്‍ സുബേരി എന്നയാൾ പറയുന്നത്.

Crime

അതേസമയം സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി അലിഗര്‍ മുസ്‌ലീം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. കുറ്റവാളികള്‍ക്കെതിരെ എത്രയും പെട്ടന്ന് നടപടികളെടുക്കണമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍. പ്രസിഡന്റ് ആവശ്യപ്പെട്ടു. അക്രമികള്‍ ഒരേ തരത്തിലുള്ള ഷാള്‍ കഴുത്തില്‍ ചുറ്റിയാണ് എത്തിയത്. അവര്‍ ഐഡി കാര്‍ഡും ധരിച്ചിരുന്നെന്നും ഇവര്‍ പറഞ്ഞു. റെയില്‍വെ സ്റ്റേഷനിള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ തങ്ങളെ ആക്രമിക്കുന്നത് വീഡിയോയില്‍ പകര്‍ത്തിയെങ്കിലും അക്രമം തടയാനോ തങ്ങളെ രക്ഷിക്കാനോ ശ്രമിച്ചില്ലെന്നും ആക്രമണത്തിൽ പരിക്കേറ്റവർഡ പറയുന്നു.
English summary
Muslim family thrashed at Aligarh railway station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X