Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം പെൺകുട്ടിക്ക് ചൂടുവെള്ളം കുടിക്കാമോ ആങ്ങളമാരേ.. മതഭ്രാന്തന്മാർ ആക്രമിച്ച 7 സെലിബ്രിറ്റികൾ!

ഫേസ്ബുക്കില്‍ ചില സദാചാര വാദികളുണ്ട്. കടുത്ത മതവിശ്വാസികള്‍. അല്ലാഹു പറഞ്ഞതിന് അപ്പുറവും ഇപ്പുറവും പോകില്ല, അത് പക്ഷേ വല്ലവന്റെയും ഭാര്യ തട്ടമിടുന്നുണ്ടോ സ്ലീവ്‌ലെസ് ഡ്രസ് ഇടുന്നുണ്ടോ എന്നൊക്കെ നോക്കുന്ന കാര്യത്തിലാണ് എന്ന് മാത്രം. ഇത്രയ്ക്ക് മതനിഷ്ഠയുള്ളവര്‍ എന്തിനാണ് മറ്റുള്ളവന്റെ ഭാര്യയുടെ ഡ്രസ് കോഡ് നോക്കാന്‍ പോകുന്നത് എന്ന് ചോദിച്ചാല്‍ ഉത്തരമില്ല.

Read Also: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയ്ക്ക് അശ്ലീല സദാചര കമന്റുകളുടെ പെരുമഴ... മുസ്ലിം മതഭ്രാന്തന്മാര്‍ക്ക് ചുട്ട മറുപടിയുമായി കൈഫും ഷമിയും!

സിനിമാ നടിമാരാകട്ടെ, സെലിബ്രിറ്റികളുടെ ഭാര്യമാരാകട്ടെ.. ഫേസ്ബുക്കില്‍ സ്ലീവ്‌ലെസ് ഫോട്ടോ കണ്ടാല്‍ അപ്പ ഇവര്‍ക്ക് കലി വരും. സിനിമാ നടി അന്‍സിബ ഹസനൊക്കെ ഈ സദാചാരവാദി ആങ്ങളുമാരുടെ ആക്രമണം മടുത്ത് ഫേസ്ബുക്കേ നിര്‍ത്തിപ്പോയതാണ്. അന്‍സിബ മാത്രമല്ല, നിനക്ക് തട്ടമിട്ടൂടെ പെണ്ണേ എന്ന് ചോദിച്ച് ആങ്ങളമാര്‍ ആക്രമിച്ച വേറെയും സെലിബ്രിറ്റികളുണ്ട്, കാണാം ആ പട്ടിക.

അന്‍സിബ ഹസന്‍

അന്‍സിബ ഹസന്‍

ദൃശ്യം എന്ന ചിത്രത്തിലൂടെ താരമായി മാറിയ അന്‍സിബ ഹസനും ഫേസ്ബുക്കിലെ ആങ്ങളമാര്‍ പണികൊടുത്തതാണ്. തട്ടമിടാത്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനായിരുന്നു അന്‍സിബയ്ക്ക് ഫേസ്ബുക്കില്‍ ആക്രമണങ്ങളേറ്റുവാങ്ങേണ്ടി വന്നത്. അവസാനം അന്‍സിബ ഹസന്‍ ഫേസ്ബുക്ക് ഉപയോഗം നിര്‍ത്തുന്നതിലേക്ക് വരെ അതെത്തി.

ഹാസിന്‍ ജഹാന്‍

ഹാസിന്‍ ജഹാന്‍

ഭര്‍ത്താവ് മുഹമ്മദ് ഷമിക്കൊപ്പം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തില്‍ ഭാര്യ ഹാസിന്‍ ജഹാന്‍ തട്ടമിട്ടില്ല എന്നതാണ് മതഭ്രാന്തന്മാരെ വിറളി പിടിപ്പിച്ചത്. അതിസുന്ദരിയായ ഹാസിന്‍ ജഹാന്‍ ധരിച്ചിരിക്കുന്നത് സ്ലീവ്ലെസ് ഗൗണായിരുന്നു. ജഹാനെയും ഇന്ത്യന്‍ ക്രിക്കറ്റിലെ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമിയെയും ആളുകള്‍ ഈ ചിത്രം പോസ്റ്റ് ചെയ്തതിന് അസഭ്യവര്‍ഷം കൊണ്ട് മൂടി.

നസ്രിയ നസീം

നസ്രിയ നസീം

ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ സിനിമകളിലൂടെ കത്തിനില്‍ക്കുമ്പോഴായിരുന്നു നസ്രിയയ്‌ക്കെതിരെ ഫേസ്ബുക്ക് ആക്രമണം. നസ്രിയ തട്ടമിട്ടില്ലെങ്കില്‍ നരകത്തില്‍ പോകുമെന്നായിരുന്നു ഫേസ്ബുക്ക് സദാചാര പോലീസിന്റെ മുന്നറിയിപ്പ്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് പിന്നാലെ നസ്രിയ സിനിമ അഭിനയം നിര്‍ത്തുകയും ചെയ്തു.

ആസിഫ് അലിയുടെ ഭാര്യ

ആസിഫ് അലിയുടെ ഭാര്യ

ഭാര്യ പര്‍ദയണിയാത്ത ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് നടന്‍ ആസിഫ് അലിക്കെതിരേ മതാചാരവാദികളുടെ തെറിയഭിഷേകമുണ്ടായത്. ഗൃഹലക്ഷ്മിക്കു വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടാണ് ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലിട്ടത്. എന്നാല്‍ തെറിവിളിക്കാര്‍ കാണാന്‍ വേണ്ടി തട്ടമില്ലാത്ത ഒരു ഫോട്ടോ കൂടി ആസിഫും ഭാര്യ സാമ മസ്രിനും കൂടി ഷെയര്‍ ചെയ്തു.

സാനിയ മിര്‍സ

സാനിയ മിര്‍സ

ശരീരഭാഗങ്ങള്‍ വെളിപ്പെടുത്തുന്ന വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട് കളിക്കുന്നതില്‍ മുസ്ലിം പുരോഹിതസമൂഹമടക്കമുള്ളവര്‍ സാനിയ മിര്‍സയ്‌ക്കെതിരെ പ്രതിഷേധിച്ചിട്ടുണ്ട്. ശിയാ മുസ്ലിം വിഭാഗക്കാരിയാണ് സാനിയാ മിര്‍സ. മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് സാനിയ മിര്‍സയ്‌ക്കെതിരെ പരാതികളും ഉണ്ടായിരുന്നു.

ഷംന കാസിം

ഷംന കാസിം

സിനിമ നടിയായതിനാല്‍ മുസ്ലിം സമൂഹത്തില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടിവന്ന മറ്റൊരു മലയാളിയാണ് ഷംന കാസിം. അമൃതാ ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന പരിപാടിയിലൂടെയാണ് ഷംന സിനിമാരംഗത്തെത്തിയത്.

മലാല യൂസഫ്‌സായി

മലാല യൂസഫ്‌സായി

പാകിസ്താനില്‍ സ്വാത്ത് ജില്ലയില്‍പ്പെട്ട മിങ്കോരയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന മലാല യൂസഫ്‌സായി പഠിക്കാന്‍ പോകണമെന്ന് ആഗ്രഹിച്ചതിന് ഭീകരവാദികളാല്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയാണ്. താലിബാന്‍ ഭീകരരുടെ വെടിയുണ്ടയേറ്റ് മരണത്തെ മുഖാമുഖം കണ്ട മലാല അവിടെ നിന്നും സമാധാനത്തിനുള്ള നോബല്‍ സമ്മാനം സ്വീകരിക്കുന്നത് വരെ വളര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+