ബുര്‍ഖയല്ല..ബിക്കിനിയാണ് ഈ മുസ്ലിം സുന്ദരിയുടെ വേഷം..സദാചാരക്കുരു പൊട്ടേണ്ട..പൊങ്കാല കുടുംബം വഹ.. !

  • By: അനാമിക
Subscribe to Oneindia Malayalam

ബെംഗളൂരൂ: ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമുക്ക് ചുറ്റുമുള്ളവരില്‍ ഭൂരിപക്ഷവും ചിന്തിക്കുന്നത് പുരാതനകാലത്തേക്കാള്‍ കഷ്ടം തോന്നുന്ന തരത്തിലാണ്. പെണ്‍കുട്ടികള്‍ എങ്ങനെയൊക്കെ ആവണം എന്നത് സംബന്ധിച്ച ചില നിയമാവലികള്‍ പൊതുസമൂഹം വെച്ചുപുലര്‍ത്തുന്നുണ്ട്. അത് ഭേദിക്കുന്നവരെ സമൂഹം അംഗീകരിക്കുന്ന പതിവില്ല.

പനീര്‍ശെല്‍വത്തിന് പിന്നിലെ ശക്തി ജയലളിതയുടെ ആത്മാവല്ല !! അതുക്കും മേലെ അവരുണ്ട്..! ആരാണാ അജ്ഞാതർ ?

ജയലളിതയുടെ മരണത്തിന് ശശികല ഉത്തരം പറയണം..! കാലം മാറും ചിന്നമ്മാ..താരങ്ങള്‍ പൊളിച്ചടുക്കുന്നു..!

ക്ലാസ്സ്മുറിയില്‍ കണ്ടത് അശ്ലീല രംഗം.!ചോദ്യം ചെയ്തപ്പോള്‍ കള്ളക്കഥയുണ്ടാക്കി..ഷബാനയ്ക്ക് പറയാനുളളത്!

സ്ത്രീകള്‍ ബിക്കിനി ഇടുന്നതൊന്നും ഇപ്പോഴും പലര്‍ക്കും ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. 2016ലെ ബെംഗളൂരു ഫെമിന മിസ്സ് ഇന്ത്യ അന്‍ദലീബ് സെയ്ദി ബിക്കിനിയിട്ടതിന് ചില്ലറയൊന്നുമല്ല കേട്ടത്. അതും സ്വന്തം വീട്ടുകാരില്‍ നിന്ന്. പക്ഷേ ഈ സുന്ദരിക്ക് നല്ല ചൂടന്‍ മറുപടിയുണ്ട് കൊടുക്കാന്‍.

ബിക്കിനി വേഷം പണിയായി

2016ലെ ബെംഗളൂരു ഫെമിന മിസ് ഇന്ത്യ വിജയിയാണ് അന്‍ദലീബ് സെയ്ദി. 2016ലെ തന്നെ ക്യാംപസ്സ് പ്രിന്‍സസ് മത്സരത്തിലെ ഫൈനലിസ്റ്റ് കൂടിയാണ് അന്‍ദലീബ്. മത്സരങ്ങളുടെ ഭാഗമായി ധരിച്ച ബിക്കിനി വേഷത്തിലുള്ള ചിത്രങ്ങളാണ് അന്‍ദലീബിന് പണികൊടുത്തിരിക്കുന്നത്.

സുന്ദരിക്ക് മറുപടിയുണ്ട്

തന്റെ അനുഭവം അന്‍ദലീബ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കുകയുണ്ടായി. മോഡലായ ഒരു മുസ്ലിം യുവതിയുടെ ജീവിതം എന്ന തലക്കെട്ടോടുകൂടിയാണ് അന്‍ദലീബ് തന്റെ അനുഭവം കുറിച്ചിരിക്കുന്നത്. ഈ യുവതിയുടെ പോസ്‌ററിന് വന്‍പിന്തുണയാണ് ലഭിക്കുന്നത്.

എതിർക്കാൻ കിട്ടിയ അവസരം

ബിക്കിനിയിട്ട ചിത്രങ്ങള്‍ വൈറലായതോടെ തന്നെ ആക്രമിക്കാന്‍ ബന്ധുക്കള്‍ക്ക് മികച്ച അവസരം ലഭിച്ചുവെന്ന് അന്‍ദലീബ് പറയുന്നു. തന്റെ കരിയറോ മോഡലിംഗോ അല്ല മറിച്ച് ആള്‍ക്കാര്‍ക്ക് അറിയാന്‍ താല്‍പര്യം തനിക്ക് വീട്ടുകാരില്‍ നിന്നുള്ള എതിര്‍പ്പിന്റെ കഥകളാണെന്നും ഈ സുന്ദരി വിമര്‍ശിക്കുന്നു.

നാണം കെട്ടവളത്രേ

മകള്‍ നാണം കെട്ടവളാണ് എന്നും നരകത്തില്‍ പോലും ഇടം ലഭിക്കില്ലെന്നുമാണ് ബന്ധുക്കള്‍ തന്റെ മാതാപിതാക്കളോട് പറയുന്നത്. കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നും അവര്‍ ആരോപിക്കുന്നുവെന്നും അന്‍ദലീബ് പറയുന്നു.

ഇനി മൌനം ഇല്ല

ബിക്കിനിയുടെ പേരില്‍ തനിക്ക് ലഭിച്ച വിമര്‍ശനങ്ങളോട് ഇത്രയും കാലം മൗനം പാലിച്ചു. ഇനി അതിന് വയ്യെന്നും അന്‍ദലീബ് പറയുന്നു. വീട്ടുകാരോടുള്ള ബഹുമാനം മൂലമാണ് മറുത്ത് പറയാതിരിക്കുന്നതെന്നും ഇനി അത് പ്രതീക്ഷിക്കരുതെന്നും താരം തുറന്നടിച്ചു.

തൽക്കാലം ട്യൂഷൻ വേണ്ട

താന്‍ വിദ്യാസമ്പന്നയായ യുവതിയാണ്. ഏത് ജോലി ചെയ്യണമെന്നോ എന്ത് വേഷം ധരിക്കണമെന്നോ തനിക്കറിയാം. മാതാപിതാക്കളല്ലാതെ തന്നെ മറ്റാരും ശരിയും തെറ്റും പഠിപ്പിക്കാന്‍ വരേണ്ടെന്നും അന്‍ദലീബ് വ്യക്തമാക്കുന്നു.

എനിക്ക് ഞാനാകാനേ കഴിയൂ..

ഞാന്‍ ജീവിതത്തിലെ ഏറ്റവും വലിയ പാപമാണ് ചെയ്തത് എന്ന് പറയുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ എഴുത്ത്. തന്നെ വിലയിരുത്താന്‍ ആരും മുതിരേണ്ടതില്ല. എനിക്ക് നിങ്ങളാകാനോ നിങ്ങള്‍ക്ക് ഞാനാകാനോ കഴിയില്ലെന്നും പറഞ്ഞാത് അന്‍ദലീബിന്റെ കുറിപ്പ് അവസാനിക്കുന്നത്.

English summary
A Muslim beauty queen was shamed by her relatives for her bikini pictures.
Please Wait while comments are loading...