കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിതരേയും ആദിവാസികളേയും ഉണ്ടാക്കിയത് മുസ്ലീങ്ങളെന്ന് ആര്‍എസ്എസ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ദളിതരേയും ആദിവാസികളേയും സൃഷ്ടിച്ചത് മുസ്ലീങ്ങളുടെ അധിനിവേശമാണെന്ന് ആര്‍എസ്എസ്. ആദിവാസികളും ദളിതരും മാത്രമല്ല, ഇന്ത്യയില്‍ എല്ലാ തരത്തിലും ഉള്ള പാര്‍ശ്വ വത്കൃത സമൂഹങ്ങളേയും സൃഷ്ടിച്ചത് മധ്യകാലഘട്ടത്തെ മുസ്ലീം അധിനിവേശമെന്നാണ് ആര്‍എസ്എസ് പറയുന്നത്.

ബിജെപി വക്താവായ വിജയ് സോങ്കാര്‍ ശാസ്ത്രി രചിച്ച മൂന്ന് പുസ്തകങ്ങള്‍ക്ക് മൂന്ന് ആര്‍എസ്എസ് നേതാക്കള്‍ എഴുതിയ ആമുഖങ്ങളിലാണ് ഇങ്ങനെ ഒരു നീരീക്ഷണം നടത്തിയിരിക്കുന്നത്. ഉത്തരേന്ത്യയിലെ കഥകള്‍ മാത്രമാണ് ഇതില്‍ പറയുന്നത്. ദക്ഷിണേന്ത്യന്‍ ജാതി വ്യവസ്ഥകളെ കുറിച്ചൊന്നും ഇവരാരും പറയുന്നില്ല.

RSS

ആര്‍എസ്എസ്സിലെ രണ്ടാമന്‍ എന്നറിയപ്പെടുന്ന ഭയ്യാജി ജോഷിയാണ് ഒരു പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്. ഹിന്ദു ഇതിഹാസങ്ങള്‍ പ്രകാരം ശൂദ്രര്‍ ഒരിക്കലും തൊട്ടുകൂടാത്തവര്‍ ആയിരുന്നില്ലത്രെ. മധ്യകാലഘട്ടത്തില്‍ മുസ്ലീം അധിനിവേശവും ക്രൂരതയും ആണ് ദളിതരേയും ആദിവാസികളേയും ഇന്ത്യന്‍ മുസ്ലീങ്ങളേയും സൃഷ്ടിച്ചതത്രെ.

തുര്‍ക്കികളുടേയും, മുസ്ലീങ്ങളുടേയും, മുഗളന്‍മാരുടേയും കാലഘട്ടത്തിലാണ് ദളിതുകള്‍ ഉത്ഭവിച്ചതെന്നാണ് മറ്റൊരു ആര്‍എസ്എസ് നേതാവായ സുരേഷ് സോണി കണ്ടെത്തിയിരിക്കുന്നത്. മധ്യകാലഘട്ടത്തില്‍ ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും നേരെ തൊടുത്ത പീഡനങ്ങളുടെ ഫലമാണ് ദളിതരെന്നും ഇദ്ദേഹം കണ്ടെത്തുന്നു.

ചരിത്രാതീത കാലത്തും വേദ കാലഘട്ടത്തിലും ഖട്ടിക് ജാതി(ഒരു പിന്നാക്ക ജാതി)യിലുള്ളവരെ ബ്രാഹ്മണരായിട്ടായിരുന്നു കണക്കാക്കിയിരുന്നതെന്നാണ് മറ്റൊരു ആര്‍എസ്എസ് നേതാവായ കൃഷ്ണ ഗോപാല്‍ പറയുന്നത്. മുസ്ലീങ്ങളുടെ അധിനിവേശത്തിന് മുമ്പ് ഇന്ത്യയില്‍ പന്നികളെ വളര്‍ത്തിയിരുന്നില്ലെന്നും അവരെ ചെറുക്കാന്‍ വേണ്ടിയാണ് പന്നികളെ വളര്‍ത്താന്‍ തുടങ്ങിയതെന്നും ഇദ്ദേഹം പറയുന്നു.

ഇങ്ങനെയൊക്കെയാണ് ആര്‍എസ്എസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ആദിവാസി വിഭാഗങ്ങളുട പാരമ്പര്യം ഇവിടത്തെ ജാതിവ്യവസ്ഥയേക്കാള്‍ പഴക്കമുള്ളതാണെന്നാണ് നരവംശ ശാസ്ത്രജ്ഞര്‍ പറയുന്നത്. പല ആദിവാസികളും ഗുഹാമനുഷ്യരുടെ നേരിട്ടുള്ള പിന്തുടര്‍ച്ചക്കാരാണെന്നും കരുതപ്പെടുന്നു.

English summary
Muslim invasion created Dalits and tribals in India, says RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X