യുപിയില്‍ മുസ്ലിം നേതാക്കള്‍ക്ക് മൗനം; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശങ്ക, വിട്ടുനിന്ന് മതനേതാക്കള്‍
ദില്ലി: ഉത്തര്‍ പ്രദേശില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം പൊടിക്കുന്നതിനിടെ ഒരു മാറ്റം ഇത്തവണ പ്രകടമാണ്. മുസ്ലിം നേതാക്കള്‍ എല്ലാവരും മൗനം പാലിക്കുന്നു. സാധാരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുസ്ലിം നേതാക്കള്‍ പ്രസ്താവന ഇറക്കുകയും ചര്‍ച്ചയാകാറുമുണ്ട്. ചില പ്രസ്താവനകള്‍ വിവാദമാകാറുമുണ്ട്. എന്നാല്‍ ഇത്തവണ പ്രമുഖ മുസ്ലിം നേതാക്കളാരും പ്രസ്താവന ഇറക്കിയില്ല.

അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, മതപഠന കേന്ദ്രങ്ങളില്‍ പ്രധാനമായ ദയൂബന്ദ് സുന്നി പഠന കേന്ദ്രവും ഇതുവരെ പ്രസ്താവനകള്‍ ഇറക്കിയില്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ റോഹില്‍ഖണ്ഡില്‍ വോട്ടെടുപ്പ് തുടങ്ങാനിരിക്കുന്ന വേളയില്‍ പോലും മുസ്ലിം നേതാക്കള്‍ പരസ്യമായി രാഷ്ട്രീയ നിലപാട് വ്യക്തമാക്കാത്തതും എല്ലാ പാര്‍ട്ടികളെയും കുഴക്കുന്നു.
ദില്ലി ഇമാം സയ്യിദ് അഹ്മദ് ബുഖാരി മിക്ക തിരഞ്ഞെടുപ്പ് വേളയിലും നിലപാട് വ്യക്തമാക്കുന്നതാണ്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലിംകളോട് കാണിച്ച വിവേചനം അദ്ദേഹം തുറന്നുപറയാറുണ്ട്. എന്നാല്‍ ഇത്തവണ അദ്ദേഹവും മൗനം പാലിക്കുന്നു. രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ല.
എസ്പി നേതാവ് അസം ഖാനും ബിജെപി സ്ഥാനാര്‍ഥി ജയ പ്രദയും പരസ്പരം ആരോപണവും പ്രത്യാരോപണവും ഉന്നയിച്ചെങ്കിലും അതിന് മതപരമായ ഭാഗമുണ്ടായിരുന്നില്ല. റാംപൂരിലെ ഇരു നേതാക്കളുടെയും വിവാദത്തില്‍ മുസ്ലിം നേതാക്കള്‍ പക്ഷം പിടിച്ചതുമില്ല.
യുപി വോട്ടര്‍മാരില്‍ 19 ശതമാനം മുസ്ലിംകളാണ്. വിവാദത്തില്‍ അകപ്പെട്ട് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാതിരിക്കുക എന്ന ലക്ഷ്യമാണോ മുസ്ലിംകള്‍ക്കുള്ളതെന്ന് ചില രാഷ്ട്രീയ നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നു. യുപിയില്‍ നിന്ന് ഒരു മുസ്ലിം എംപി പോലും 2014ല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications