കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഐഎമ്മിന് മുസ്ലിം ലീഗ് പിന്തുണ; വോട്ടെടുപ്പ് നാളെ, അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് ഒവൈസി

Google Oneindia Malayalam News

ഹൈദരാബാദ്: മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. തെലങ്കാനയിലെ മുസ്ലിം ലീഗ് നേതൃത്വം ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കി. ബിഹാറില്‍ മുസ്ലിം ലീഗും ഒവൈസിയുടെ പാര്‍ട്ടിയും വിരുദ്ധ ചേരിയിലായിരുന്നു. ഹൈദരാബാദില്‍ ബിജെപിയുടെ മുന്നേറ്റ സാധ്യത കണക്കിലെടുത്താണ് മുസ്ലിം ലീഗ് ഒവൈസിയുടെ പാര്‍ട്ടിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.

p

ബിജെപിയുടെ പ്രമുഖ നേതാക്കളാണ് ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹൈദരാബാദില്‍ എത്തിയത്. അമിത് ഷാ, ജെപി നദ്ദ, യോഗി ആദിത്യനാഥ്, തേജസ്വി സൂര്യ തുടങ്ങിയവരെല്ലാം ബിജെപിക്ക് വേണ്ടി പ്രചാരണത്തിനെത്തി. ഹൈദരാബാദില്‍ അഫ്ഗാനിലെയും പാകിസ്താനിലെയും അനധികൃത കുടിയേറ്റക്കാര്‍ താമസിക്കുന്നു എന്നും റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ തമ്പടിച്ചിരിക്കുന്നു എന്നുമാണ് ബിജെപിയുടെ ആരോപണം. അനധികൃത താസമക്കാരുണ്ടെങ്കില്‍ അത് കേന്ദ്ര ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന അമിത് ഷായുടെയും ബിജെപിയുടെയും പരാജയമാണ് എന്നാണ് ഒവൈസി ഇതിനോട് പ്രതികരിച്ചത്. താന്‍ ഒഴിപ്പിച്ച് കാണിക്കാമെന്ന് ഒവൈസിക്ക് മറുപടിയുമായി അമിത് ഷാ രംഗത്തുവന്നു.

ബിജെപിക്ക് മുട്ടന്‍ പണി കൊടുക്കാന്‍ മഹാസഖ്യം; എല്‍ജെപിയെ പിന്തുണയ്ക്കും, രഹസ്യനീക്കംബിജെപിക്ക് മുട്ടന്‍ പണി കൊടുക്കാന്‍ മഹാസഖ്യം; എല്‍ജെപിയെ പിന്തുണയ്ക്കും, രഹസ്യനീക്കം

പരസ്പരം ആരോപണ പ്രത്യാരോപണങ്ങളാണ് ഹൈദരാബാദിലെ പ്രചാരമത്തില്‍ നിഴലിക്കുന്നത്. അടുത്തിടെ തെലങ്കാനയില്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി അപ്രതീക്ഷിത വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് വരുന്നത്. ഇവിടെയും ബിജെപിയുടെ മുന്നേറ്റം പ്രവചിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒവൈസിയുടെ പാര്‍ട്ടിക്ക് മുസ്ലിം ലീഗ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കുമെന്ന് പ്രചാരണത്തിന് എത്തിയ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഹൈദരാബാദിന്റെ പേര് മാറ്റാന്‍ നോക്കുന്നവരുടെ പേരാകും മാറ്റുക എന്നാണ് ഒവൈസി തിരിച്ചടിച്ചത്. ഹൈദരാബാദില്‍ വികസന വിഷയങ്ങള്‍ പറയാനില്ലാത്തതിനാല്‍ ബിജെപി വര്‍ഗീയത പറയുകയാണെന്നും ഒവൈസി കുറ്റപ്പെടുത്തി.

ദില്ലി കലാപം നേരിടാന്‍ സാധിക്കാതിരുന്ന അമിത് ഷാ എങ്ങനെയാണ് ഹൈദരാബാദ് നിയന്ത്രിക്കുക എന്നും ഒവൈസി ചോദിക്കുന്നു. ദില്ലി കലാപം നിയന്ത്രിക്കാന്‍ സാധിച്ചോ. ആരെയാണ് അറസ്റ്റ് ചെയ്തത്. പരസ്യമായി വിദ്വേഷ പ്രസംഗം നടത്തിയവരെ അറസ്റ്റ് ചെയ്തില്ലെന്നും ഒവൈസി പറഞ്ഞു. ഹിന്ദു-മുസ്ലിം ഐക്യം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡിസംബര്‍ ഒന്നിനാണ് ഹൈദരാബാദില്‍ തിരഞ്ഞെടുപ്പ്. നാലാം തിയ്യതി ഫലം പ്രഖ്യാപിക്കും. 150 സീറ്റുകളിലേക്കാണ് മല്‍സരം. ഭരണകക്ഷിയായ ടിആര്‍എസിന് 99 സീറ്റും എംഐഎമ്മിന് 44 സീറ്റുമാണുള്ളത്. ബിജെപിക്ക് നാല്, കോണ്‍ഗ്രസിന് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.

Recommended Video

cmsvideo
ഹൈദരാബാദിന് ഹിന്ദു പേര് നൽകാൻ വന്ന യോഗിയെ പറപ്പിച്ച് ഒവൈസി

English summary
Muslim League supports Asaduddin Owaisi Party in Hyderabad election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X