മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം; കേന്ദ്രത്തിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍
ദില്ലി: പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് അംഗീകരിക്കരുത് എന്നാണ് ലീഗിന്റെ വാദം. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി തുടങ്ങി മുസ്ലിം ഇതര അഭയാര്‍ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഏറെ പ്രതിഷേധത്തിന് ഇടയാക്കിയ സിഎഎയുടെ മറ്റൊരു പതിപ്പാണ് പുതിയ വിജ്ഞാപനം. കൊറോണ കാലത്തും വിവാദമായ നടപടികളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ താല്‍പ്പര്യം കാണിക്കുന്നു എന്ന് ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നു: ചിത്രങ്ങള്‍ കാണാം

നേരത്തെ പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് അഡ്വ. ഹാരിസ് ബീരാന്‍ മുഖേന പുതിയ അപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനാകില്ല എന്നാണ് ലീഗ് ഉന്നയിക്കുന്ന പ്രധാന വാദം. ഇത്തരം നീക്കം ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയ്ക്ക് എതിരാണ്. 1995ലെ പൗരത്വ നിയമ പ്രകാരവും മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കാന്‍ സാധിക്കില്ലെന്ന് മുസ്ലിം ലീഗിന്റെ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ വേളയില്‍ ഒട്ടേറെ ഹര്‍ജികള്‍ ഇത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയിരുന്നു. നിയമം നടപ്പാക്കില്ലെന്നാണ് അന്ന് കേന്ദ്രം നല്‍കിയ ഉറപ്പ്. ഈ ഉറപ്പ് ലംഘിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിലുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിലെ അഭയാര്‍ഥികള്‍ക്കാണ് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കേന്ദ്രം അവസരം നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടര്‍മാരാണ് അപേക്ഷയില്‍ തീരുമാനം എടുക്കുക.
ഹോട്ട് ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ താര റാണി തമന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications