കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ നടപ്പാക്കുന്നതിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍; എന്‍പിആര്‍ നിര്‍ത്തിവയ്ക്കണം

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ദേശീയ ജനസംഖ്യാ പട്ടിക തയ്യാറാക്കുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടും അപേക്ഷ സമര്‍പ്പിച്ചു. സിഎഎക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരവെ ജനുവരി പത്തിന് നിയമത്തിന്റെ വിജ്ഞാപനം കേന്ദ്രം ഇറക്കിയിരുന്നു.

Image

തൊട്ടുപിന്നാലെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പൗരത്വം നല്‍കേണ്ട 40000 ത്തോളം പേരുടെ പട്ടിക കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും നടപടികളുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിട്ടുണ്ട്. സിഎഎ നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് സുപ്രീംകോടതിയെ സമീപിച്ചത്.

സിഎഎക്കെതിരെ ഒട്ടേറെ ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഹര്‍ജികള്‍ കോടതി ജനുവരി 22ന് പരിഗണിക്കും. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഹര്‍ജികള്‍. ഇതില്‍ വിധി വരുന്നത് വരെ നിയമം നടപ്പാക്കരുതെന്നാണ് മുസ്ലിം ലീഗിന്റെ ഹര്‍ജി.

Recommended Video

cmsvideo
കേരളത്തിലെ BJPക്കാര്‍ക്ക് തന്നെ CAA എന്തെന്ന് മനസ്സിലായിട്ടില്ല | Oneindia Malayalam

അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ആണ് മുസ്ലിം ലീഗിന് വേണ്ടി ഹര്‍ജി നല്‍കിയത്. ദേശീയ ജനസംഖ്യ പട്ടിക തയ്യാറാക്കുന്നത് നിര്‍ത്തിവ്ക്കണം. ജനസംഖ്യാ പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടോ, എന്‍ആര്‍സിയും എന്‍പിആറും തമ്മില്‍ ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് നിര്‍ദേശിക്കണം തുടങ്ങിയവയാണ് മുസ്ലിം ലീഗിന്റെ ഹര്‍ജിയിലെ ആവശ്യങ്ങള്‍.

English summary
Muslim League in Supreme Court against CAA Implementation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X