കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ അഹമ്മദ് എംപിയുടെ നിലഗുരുതരം; രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് പാര്‍ലമെന്റില്‍
കുഴഞ്ഞുവീണു. പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം നടക്കുന്നതിനിടെയായിരുന്നു കുഴഞ്ഞുവീണത്. ഡോക്ടറുടെ അകമ്പടിയോടെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.

മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ സഹമന്ത്രിയായിരുന്നു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

 നില ഗുരുതരം

നില ഗുരുതരം

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇ അഹമ്മദിന്റെ നില ഗുരുതരമാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന എംപിയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവര്‍ സന്ദര്‍ശിച്ചു.

 ബജറ്റ് സമ്മേളനത്തിന്

ബജറ്റ് സമ്മേളനത്തിന്

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് വേണ്ടി പാര്‍ലമെന്റില്‍ എത്തിയപ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്.

തീവ്രപരിചരണ വിഭാഗത്തില്‍

രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടു നിന്നു

ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടു നിന്നു

കഴിഞ്ഞ നവംബറില്‍ സൗദിയിലെ ജിദ്ദയില്‍ വച്ചും ഇ അഹമ്മദ് ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയതിനെ തുടര്‍ന്ന് ഇ അഹമ്മദ് കുഴഞ്ഞുവീണിരുന്നു. ഇതേത്തുടര്‍ന്ന് ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനിന്നിരുന്നു.

 മലപ്പുറത്തുനിന്ന്

മലപ്പുറത്തുനിന്ന്

മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റായ ഇ അഹമ്മദ് മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്.

ചികിത്സയില്‍

ദില്ലിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള ഇ അഹമ്മദിന്റെ ആരോഗ്യസ്ഥിതി വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് മോശമായിരുന്നു.

 നിയമബിരുദം

നിയമബിരുദം

1938ല്‍ കണ്ണൂരില്‍ ജനിച്ച ഇ അഹമ്മദ് തലശ്ശേരി ബ്രണ്ണന്‍ കോളേജ്, ഗവണ്‍മെന്റ് ലോ കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

 വിദേശകാര്യ സഹമന്ത്രി

വിദേശകാര്യ സഹമന്ത്രി

അഞ്ച് തവണ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇ അഹമ്മദ് വ്യവസായ മന്ത്രിയായിരുന്നിട്ടുണ്ട്.
1991ല്‍ ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഹമ്മദ് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് 2004ലും 2011ലും വിദേശ കാര്യ സഹമന്ത്രിയും 2009ല്‍ റെയില്‍വേ സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹൃദയാഘാതം

ഹൃദയാഘാതം

പാര്‍ലെമന്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇ അഹമ്മദിന് ഹൃദയാഘാതം സംഭവിച്ചെന്നും തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

പാര്‍ലമെന്റ് ജീവനക്കാരുടെ സഹായത്തോടെ ദില്ലിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇ അഹമ്മദ് എംപിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിക്കൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.

English summary
Muslim league Leader E Ahamed Collapses In Parliament, Rushed To Hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X