കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നിലപാടില്‍ അതൃപ്തി; ലീഗ് സംഘം സോണിയയെ കണ്ടു

  • By Desk
Google Oneindia Malayalam News

ദില്ലി: ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടിലുള്ള അതൃപ്തി പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ നേരില്‍ കണ്ട് അറിയിച്ച് മുസ്ലിംലീഗ് നേതാക്കള്‍. അയോധ്യ ഭൂമിതര്‍ക്ക കേസിലെ സുപ്രീംകോടതി വിധിക്കെതിരേയുള്ള നിയമനടപടികളില്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ തേടിയുമാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ലീഗ് സംഘം സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചത്.

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതിയുടെ വിധിയെ ബഹുമാനിക്കുന്നുവെങ്കിലും തങ്ങളുടെ വാദം കേട്ടില്ലെന്ന അഭിപ്രായം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം സോണിയ ഗാന്ധിയെ ധരിപ്പിച്ചെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.

 kunjali

രാജ്യത്തെ ന്യൂനപക്ഷ-ദളിത് വിഭാഗങ്ങള്‍ അനുഭിവിക്കുന്ന അരക്ഷിതാവസ്ഥയില്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്ന് കൂടുതല്‍ ശക്തമായ പ്രവര്‍ത്തനം വേണം. ന്യൂനപക്ഷ സംരക്ഷണത്തിന് കൂടുതല്‍ ഏകോപനം കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്ന് വേണമെന്നും മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

ശിവസേന വിട്ടു നിന്നു: ഭീഷണികളില്ലാതെ കോലാപ്പൂരില്‍ വിജയം നേടി എന്‍സിപി-കോണ്‍ഗ്രസ് സഖ്യംശിവസേന വിട്ടു നിന്നു: ഭീഷണികളില്ലാതെ കോലാപ്പൂരില്‍ വിജയം നേടി എന്‍സിപി-കോണ്‍ഗ്രസ് സഖ്യം

ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന നിലപാടാണ് രാജ്യത്ത് ഇന്നുള്ളത്. ഈ അവസ്ഥയില്‍ കോണ്‍ഗ്രസ് സാഹചര്യത്തിന് അനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പല ബില്ലുകളുടേയും കാര്യത്തില്‍ പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ചെറുത്ത് നില്‍പ്പ് ആവശ്യമാണെന്ന കാര്യവും ലീഗ് നേതാക്കള്‍ സോണിയ ഗാന്ധിയെ അറിയിച്ചു.

'പണ്ട് കണ്ണൂരില്‍ കാണിച്ച ശ്രീകൃഷ്ണജയന്തി നാടകം പോലെ പാർട്ടി വക തീവ്രവാദവിരുദ്ധ നാടകങ്ങൾ ഉടനുണ്ടോ?'പണ്ട് കണ്ണൂരില്‍ കാണിച്ച ശ്രീകൃഷ്ണജയന്തി നാടകം പോലെ പാർട്ടി വക തീവ്രവാദവിരുദ്ധ നാടകങ്ങൾ ഉടനുണ്ടോ?

English summary
muslim league leaders meets sonia gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X